ബാങ്ക് ഇടപാടുകാരനെ പിന്തുടർന്ന് പണം തട്ടിയെടുത്തു; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ബാങ്ക് ഇടപാടുകാരനെ പിന്തുടർന്ന് വാഹനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിലാണ് മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്

മസ്കറ്റ്: ഒമാനിൽ ബാങ്ക് ഇടപാടുകാരനെ പിന്തുടർന്ന് വാഹനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്. വാഹനത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അകത്തുണ്ടായിരുന്നയാളെ പുറത്തിറക്കിയാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. ബുറൈമി ഗവർണറേറ്റിലാണ് സംഭവം. അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Content Highlights: Three people arrested in Oman

To advertise here,contact us