അശ്രദ്ധമായി വാഹനമോടിച്ചു; മസ്‌ക്കറ്റില്‍ 65 വാഹനങ്ങള്‍ പിടിച്ചെടുത്തു

പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

മസ്‌ക്കറ്റ്: അശ്രദ്ധമായി വാഹനമോടിച്ചതിന് മസ്‌ക്കറ്റില്‍ നിന്ന് 65 വാഹനങ്ങള്‍ പിടിച്ചെടുത്തു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ബൗഷര്‍, സീബ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌പെഷല്‍ ടാക്‌സ് പൊലീസ് യൂണിറ്റുകളുമായി സഹകരിച്ചാണ് നടപടി. പൊതുസമാധാനത്തിന് ഭംഗംവരുത്തിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

നിയമവിരുദ്ധമായി ഡ്രിഫ്റ്റിങ്, ശബ്ദമലിനീകരണം, രാത്രി വൈകിയും പൊതു തടസ്സങ്ങള്‍ എന്നിവയിലായിരുന്നു ഇവര്‍ ഏര്‍പ്പെട്ടിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Content Highlights: Reckless driving 65 vehicles seized in Muscat

To advertise here,contact us