ഒമാനില്‍ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ചുമതലയേല്‍ക്കും

കാലാവധി പൂര്‍ത്തിയാക്കി ഒമാനില്‍ നിന്നും മടങ്ങിയ അംബാസഡര്‍ അണിത് നാരംഗിന്റെ ഒഴിവിലേക്കാണ് ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്

മസ്‌ക്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസയെ നിയമിച്ച് വിദേശകാര്യ മന്ത്രാലയം. കാലാവധി പൂര്‍ത്തിയാക്കി ഒമാനില്‍ നിന്നും മടങ്ങിയ അംബാസഡര്‍ അണിത് നാരംഗിന്റെ ഒഴിവിലേക്കാണ് ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ചുമതലയേല്‍ക്കുവാന്‍ ശ്രീനിവാസന്‍ മസ്‌ക്കറ്റില്‍ എത്തിക്കഴിഞ്ഞു.

മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു വെങ്കട ശ്രീനിവാസ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1993 ബാച്ചുകാരനാണ്. ഗിനിയ ബിസാവു, സെനഗല്‍ എന്നിവിടങ്ങളില്‍ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: Godavarthi venkata srinivas appointed as omans news indian ambassador

To advertise here,contact us