കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടു; സലാലയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

തുംറൈത്തില്‍ നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

സലാല: വാഹനാപകടത്തെ തുടര്‍ന്ന് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പില്‍ നൗഫല്‍ (40) ആണ് മരിച്ചത്. അപകടത്തില്‍പെട്ട് വാഹനത്തിന്റെ ടയറിനടിയില്‍പ്പെട്ട നൗഫല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. തുംറൈത്തില്‍ നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായിരുന്നു നൗഫല്‍. അപകട ദിവസം വാഹനം ഓടിച്ചിരുന്നത് നൗഫലായിരുന്നില്ല, മറ്റൊരു ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടയാത്. സംഭവസ്ഥലത്ത് റോയല്‍ ഒമാന്‍ പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം സുല്‍ത്താന്‍ ഖആബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നൗഫല്‍ സലാലയില്‍ എത്തിയിട്ട് ഒരു വര്‍ഷമായി. നേരത്തെ ദുബായില്‍ പ്രവാസിയായിരുന്നു. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്.

Content Highlights: Expatriate Malayali dies tragically in Salalah car accident

To advertise here,contact us