ഖത്തർ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുല‍ർ ക്യാമ്പ് ഫെബ്രുവരി 28ന്

ഐസിബിഎഫുമായി സഹകരിച്ചാണ് സ്പെഷൽ ക്യാംപ് നടത്തുന്നത്.

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കോൺസുലർ സേവനങ്ങൾക്കായുള്ള സ്പെഷ്യൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ടൗണിൽ വെച്ച് നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഐസിബിഎഫുമായി സഹകരിച്ചാണ് സ്പെഷ്യൽ ക്യാംപ് നടത്തുന്നത്.

രാവിലെ ഒൻപത് മണി മുതൽ 11 വരെ ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത്ത് കെയറിലാണ് സ്പെഷ്യൽ ക്യാംപ് നടക്കുക.

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ പിസിസി( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) എന്നീ സേവനങ്ങളാണ് ക്യാംപിൽ ലഭിക്കുക. ഇതിനായി ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. അതിനായി രാവിലെ എട്ട് മണി മുതൽ ക്യാംപിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്.

Also Read:

UAE
'സമ്മാനം ലഭിച്ചതോടെ ഏറെ വിശ്വാസമായി'; അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഡ്രൈവർക്കും സെക്യൂരിറ്റി ജീവനക്കാരനും

ഐസിബിഎഫ് ഇൻഷൂറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാംപിൽ ഉണ്ടായിരിക്കുമെന്ന് ഐസിബിഎഫ് ഭാരവാഹികൾ അറിയിച്ചു. സ്പെഷ്യൽ കോൺസുലർ ക്യാംപ് ക്യാഷ് പെയ്മെൻ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. കാർഡ് പെയ്ൻ്റ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് 70462114,66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Qatar Indian Embassy Special Consular Camp on February 28

To advertise here,contact us