ഹൃദയാഘാതം: പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

ഖത്തറിലെ ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു. ആലത്തൂർ ആറാപ്പുഴ സ്വദേശിയായ അർഷാദ് ആണ് മരിച്ചത്. 26 വയസായിരുന്നു.

മിസൈല ലുലു ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന അർഷാദിന് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുവരും. പിതാവ് ആറാപ്പുഴ ഇസ്മായിൽ, മാതാവ് അസ്മാബി.

Content Highlights: Young man from Alathur, Palakkad, died of a heart attack in Qatar

To advertise here,contact us