സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു

ജിദ്ദ: സൗദിയില് വാഹനാപകടത്തില് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കല് സ്വദേശി വെള്ളിലക്കുന്നന് മുഹമ്മദ് എന്ന കുട്ട്യാപു (57) ആണ് മരിച്ചത്. ജിദ്ദ ഹറാസാത്ത് റോഡില്വെച്ച് സൈക്കിളില് കാറിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം.

ബൂഫിയ ജീവനക്കാരനാണ് കുട്ട്യാപ്പു. കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ജാമിഅ അൻഡലൂസിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിൽ തന്നെ മൃതദേഹം മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

To advertise here,contact us