റിയാദില് പൂഴ്ത്തിവെച്ച എട്ട് ടൺ സവാള പിടിച്ചെടുത്തു

പിടിച്ചെടുത്ത ഉള്ളി നേരിട്ട് വിപണികളിൽ എത്തിക്കാൻ വെയർഹൗസ് ജീവനക്കാർക്ക് മന്ത്രാലയ ഉദ്യോഗസ്ഥർ നിർദേശം നൽകി.

റിയാദ്: സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്ന് എട്ട് ടണ്ണിലധികം സവാള പിടിച്ചെടുത്തു. വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് പൂഴ്ത്തിവെച്ച എട്ട് ടണ്ണിലധികം സവാള കണ്ടെത്തിയത്. പിടിച്ചെടുത്ത സവാള നേരിട്ട് വിപണികളിൽ എത്തിക്കാൻ വെയർഹൗസ് ജീവനക്കാർക്ക് മന്ത്രാലയ ഉദ്യോഗസ്ഥർ നിർദേശം നൽകി.

പിടിച്ചെടുത്ത എട്ട് ടൺ ഉള്ളി ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനുള്ള സൗകര്യത്തിനായി വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും മന്ത്രാലയം മേൽനോട്ടം വഹിച്ചു. മാർക്കറ്റുകൾ, വെയർഹൗസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മന്ത്രാലയത്തിലെ സൂപ്പർവൈസറി ടീമുകൾ പൂഴ്ത്തിവെച്ച സാധനങ്ങൾക്കായി പരിശോധന നടത്തും.

ആഗോള സവാള വിലയിലെ വർദ്ധനവ് വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉള്ളി ഉൽപാദനത്തിൽ ഇടിവും സംഭവിച്ചിട്ടുണ്ട്. ഇത് ചില രാജ്യങ്ങളിൽ നിന്നുള്ള സവാള ഇറക്കുമതി കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംമ്പേഴ് നേരത്തെ വ്യക്തമാക്കിയിരുന്നു.

To advertise here,contact us