സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ നിര്യാതയായി

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും

റിയാദ്: സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി നിര്യാതയായി. കണ്ണൂർ പാനൂർ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് മരിച്ചത്. റിയാദ് കെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ് ഷൗക്കത്ത് റിയാദിലാണ്. ഭർത്താവിൻ്റെ അരികിലേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു നഹ്ദാസ് ഖദീജ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. മരണാനന്തര നടപടി ക്രമങ്ങളുമായ് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ.

To advertise here,contact us