ഹൃദയാഘാതം; സൗദി അറേബ്യയില്‍ പ്രവാസി മലയാളി നിര്യാതനായി

നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

റിയാദ്: ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജുബൈലില്‍ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട സ്വദേശി സുമേഷ് കൈമള്‍ ചെങ്ങഴപ്പള്ളില്‍ (38)ആണ് മരിച്ചത്.

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സുമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ജുബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഏരിയയിലെ ഒരു കമ്പനിയില്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു സുമേഷ്. പിതാവ്: പുരുഷോത്തമ കൈമള്‍, മാതാവ്: സുലോചന ദേവി

To advertise here,contact us