സൗദിയില്‍ തൃശ്ശൂര്‍ സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മരിച്ചു

മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഉംറ നിര്‍വ്വഹിക്കാനെത്തിയ പ്രവാസി മലയാളി അന്തരിച്ചു. തൃശ്ശൂര്‍ കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വ്വഹിക്കാനെത്തിയതായിരുന്നു.

മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്ക ചടങ്ങുകള്‍ക്കായി മക്കള്‍ മക്കയിലെത്തിയിട്ടുണ്ട്. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് മബീല്‍, നഹ്ല, മരുക്കള്‍: റിയാസ്, സബീന, തസ്‌നി.

Content Highlights: Umrah pilgrim from Thrissur died in Saudi Arabia

To advertise here,contact us