യാത്രക്കാർ കൂടി; ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള പുതിയ സ‍ർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

മദീനയിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് സൗദിയിലെ മദീനയിലേക്ക് നേരിട്ട് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2025 ഫെബ്രുവരി 20 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 190 വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 65 ആഭ്യന്തര റൂട്ടുകളെയും 15 അന്താരാഷ്ട്ര റൂട്ടുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ സര്‍വീസുകള്‍.

Also Read:

National
'മുംബൈ സേഫാണ്'...; കെജ്‌രിവാളിന് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ്

ഇത് ഇന്‍ഡിഗോയുടെ 38-ാമത്തെ അന്താരാഷ്ട്ര റൂട്ടാണ്. ആകെയുള്ള 128-ാമത് ഡെസ്റ്റിനേഷനാണിത്. ഹജ്ജ്, ഉംറ തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ മദീനയിലേക്കുള്ള സര്‍വീസുകള്‍ പ്രധാനപ്പെട്ടതാണ്. മദീനയിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാകും സര്‍വീസുകള്‍ നടത്തുക.

Content Highlight : IndiGo announces new direct service to Saudi city

To advertise here,contact us