ഉംറ തീർത്ഥാടനത്തിനെത്തിയ പാലക്കാട് സ്വദേശി നിര്യാതയായി

സ്വകാര്യ ​ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ പുലാപ്പറ്റക്കടുത്ത് കോണിക്കോഴി സ്വദേശിനി കോണിക്കഴി വീട്ടിൽ ആമിന (57) ആണ് മരിച്ചത്.

മദീന: സൗദിയിൽ ഉംറ തീർത്ഥാടനത്തിനെത്തിയ പാലക്കാട് സ്വദേശി നിര്യായായി. മദീനയിലേക്കുള്ള യാത്രക്കിടെ ബദ്റിൽ വെച്ചാണ് മരണം സംഭവിച്ചത്. സ്വകാര്യ ​ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ പുലാപ്പറ്റക്കടുത്ത് കോണിക്കഴി സ്വദേശിനി കോണിക്കഴി വീട്ടിൽ ആമിന (57) ആണ് മരിച്ചത്.

ഉംറ നിർവ്വഹിച്ച് പത്ത് ദിവസത്തോളം മക്കയിൽ താമസിച്ച് മദീന സന്ദർശനത്തിനായി പോകുന്നതിനിടെ ബസിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ബദ്ർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു മരണം.

Also Read:

Environment
'ഡേ ഇൻ മോഷൻ'; ടൈംലാപ്സ് വീഡിയോയിൽ ഭൂമിയുടെ ഭ്രമണം, ലഡാക്കിൽ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

ഭർത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയിൽ കൂടെയുണ്ടായിരുന്നു. പിതാവ്: മൊയ്തീൻ കുട്ടി എടക്കാട്ട് കലം, മാതാവ്: സാറ, മക്കൾ: ഇബ്റാഹീം (അബുദാബി), നസീമ, ഹസീന, മരുമക്കൾ: ആബിദ, സൈദലവി മണ്ണാർക്കാട്, നൗഷാദ് കഞ്ചിക്കാട്.

Content Highlights: Native of Palakkad, who had come for the Umrah pilgrimage

To advertise here,contact us