ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം കോട്ടക്കല്‍ പാറമ്മല്‍ കൊടക്കാട്ടില്‍ ഹൈദ്രോസ് (61) ആണ് മരിച്ചത്.

റിയാദ്: ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ പാറമ്മല്‍ കൊടക്കാട്ടില്‍ ഹൈദ്രോസ് (61) ആണ് മരിച്ചത്. സ്‌പോണ്‍സറുടെ കൂടെ ത്വാഈഫില്‍ നിന്ന് ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം ജിദ്ദയിലെ ജിദ്ഹാനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമസഹായങ്ങള്‍ക്കായി കെഎംസിസി ജിദ്ദ വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.

Also Read:

Life Style
കൂർത്ത പല്ലുകൾ, കണ്ടാൽ ഞെട്ടും; സ്രാവ് വിഴുങ്ങിയ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ, വൈറൽ

25 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ് ഹൈദ്രോസ്. ഭാര്യ: ഫാത്തിമ, മക്കള്‍: ജാവേദ് അഹമ്മജ് , ഗസഫര് ഹൈദ്രോസ്, ഹാദില്‍ ഹൈദ്രോസ്.

Content Highlights: Expatriate Malayali Died due to heart attack

To advertise here,contact us