ഹൃദയാഘാതം; റിയാദില്‍ പ്രവാസി മലയാളി മരിച്ചു

മൂന്ന് വര്‍ഷമായി ഹൗസ് ഡ്രൈവറായി സ്‌പോണ്‍സറുടെ കൂടെ ജോലി ചെയ്ത് വരികയായിരുന്നു.

റിയാദ്: റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപ്പാടം സ്വദേശിയായ സുലൈമാന്‍ (45) ആണ് മരിച്ചത്. എക്‌സിറ്റ് 12 റൗളയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. മൂന്ന് വര്‍ഷമായി ഹൗസ് ഡ്രൈവറായി സ്‌പോണ്‍സറുടെ കൂടെ ജോലി ചെയ്ത് വരികയായിരുന്നു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഷെബീര്‍ കളത്തില്‍, സുല്‍ത്താന്‍ കാവന്നൂര്‍, ജാഫര്‍ വീമ്പൂര്‍സ നസീര്‍ കണ്ണീരി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം റിയാദില്‍ ഖബറടക്കും. ഭാര്യ: സാജിത, മക്കള്‍: നിഹാല്‍, നിദാന്‍.

Content Highlights: Pravasi malayali died in riyadh

To advertise here,contact us