റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില് നിര്യാതയായി. കണ്ണൂര്, കുറ്റൂര്, നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടില് അജിത് കുമാര് (43) ആണ് മരിച്ചത്. താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയുണ്ടാവുകയും തുടര്ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ആറര വര്ഷത്തിലേറെയായി റിയാദില് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനായി നടപടികള് പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്ഫെയര് വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല് കണ്വീനര് റിയാസ് ചിങ്ങത്ത്, നസീര് കണ്ണീരി, ജാഫര് വീമ്പൂര്, അനസ് പെരുവള്ളൂര് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള് പുരോഗമിക്കുന്നത്. തമ്പാന്, പരേതനായ രുഗ്മിണി എന്നിവരാണ് മാതാപിതാക്കള്, ഭാര്യ, വിജിന.
Content Highlights: Expatriate Malayali Died in Riyadh