സൗദിയില് തിങ്കളാഴ്ച വരെ ഇടിയോടും കാറ്റോടും കൂടിയ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജനങ്ങള് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ആലിപ്പഴ വീഴ്ച്ച, പൊടിക്കാറ്റ്, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. 50 കിലോ മീറ്റര് വേഗത്തില് കാറ്റുണ്ടാകുമെന്നും അറിയിപ്പുണ്ട്. റിയാദ്, ജിസാന്, അസീര്, അല്ബാഹ, മക്ക, മദീന, ഹാഇല്, അല്ഖസീം, കിഴക്കന് പ്രവിശ്യ, നജ്റാന് എന്നിവടങ്ങളിലായിരിക്കും മഴ തുടരുക.
സൗദിയില് പല ഇടങ്ങളിലും ഇന്നലെ മുതല് കാലാവസ്ഥാ മാറ്റം കണ്ടിരുന്നു. ശക്തമായ പൊടിക്കാറ്റും പലയിടത്തും വീശി. യാത്രക്കാര് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. വെള്ളക്കെട്ടുകളില് വിനോദയാത്രക്കായി പോവരുതെന്ന് സഞ്ചാരികള്ക്കും മുന്നറിയിപ്പുണ്ട്.
Content Highlights: rain will continue in saudi arabia until monday