കൂടുതല് ഉംറ സന്ദര്ശക സീറ്റുകള് എയര് കണക്ടിവിറ്റി വഴി അനുവദിച്ചതായി സൗദി അറേബ്യ. ഏഷ്യയില് നിന്നും യൂറോപ്പില് നിന്നും സന്ദര്ശകരെ കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് സീറ്റുകള് അനുവദിച്ചത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ഏഴ് ലക്ഷത്തിലധികം വിമാന സീറ്റുകള് ഉംറ സന്ദര്ശനത്തിനായി അനുവദിച്ചുവെന്ന് പദ്ധതിയുടെ സിഇഒ പറഞ്ഞു.
പുതിയ വിമാന റൂട്ടുകള് ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും ലക്ഷ്യം കണ്ട് 2021 ലാണ് എയര് കണക്ടിവിറ്റി പദ്ധതി ആരംഭിക്കുന്നത്. ഈ വര്ഷം തുടക്കത്തില് ജര്മനിയില് നിന്ന് ജിദ്ദയിലേക്ക് പുതിയ വിമാന സര്വീസ് ആരംഭിച്ചു. കഴിഞ്ഞ വര്ഷം ബെര്ലിനില് നിന്നും കൊളോണില് നിന്നും ജിദ്ദയിലേക്ക് സര്വീസ് ആരംഭിച്ചിരുന്നു.
ഉടന് തന്നെ ഫ്രാന്സില് നിന്നും പുതിയ വിമാന സര്വീസ് തുടങ്ങുമെന്നും അധീകൃതര് അറിയിച്ചു. അടുത്ത ആഗസ്റ്റില് ലണ്ടനില് നിന്നു മദീനയിലേക്ക് ദിവസേന വിമാന സര്വീസുണ്ടാകും. ഇതുവഴി വര്ഷംതോറും 1.8 ലക്ഷം സീറ്റുകള് ലഭിക്കും. ഈ വര്ഷം 12 വിമാന കമ്പനികളുമായി സഹകരിച്ച് 20 പുതിയ റൂട്ടുകളിലായി 15 ലക്ഷം സീറ്റുകള് ഒരുക്കിയിട്ടുണ്ട്.
Content Highlights: saudi announced that it has allocated more umrah and visitor seats