ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞില്‍ സ്വദേശിയായ യൂസുഫ് (66) മുസ്ലിയാരാണ് മരിച്ചത്. ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

17 വര്‍ഷമായി കടമേരി റഹ്‌മാനിയ അറബിക് കോളജിലെ അധ്യാപകനാണ്. മഞ്ചേരി തുറക്കല്‍ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബഷീര്‍ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസല്‍മ. മരുമക്കള്‍: അഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫല്‍, നഫീസത്തുല്‍ നസ്‌റിയ. ജിദ്ദയിലെ റുവൈസില്‍ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികള്‍ക്കുമായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.

Content Highlights: yusuf musliyar passed away in jeddah

To advertise here,contact us