പട്രോളിങ് വാഹനത്തിന് മുന്നിൽ അഭ്യാസ പ്രകടനം; റാസൽ ഖൈമയിൽ യുവാവ് പിടിയിൽ

യുവാവിൻ്റെ വാഹനം പൊലീസ് പിടിച്ചെടുത്തു

റാസല് ഖൈമ: പൊലീസ് പട്രോളിങ് വാഹനത്തിന് മുന്നില് വാഹനവുമായി അഭ്യാസം നടത്തിയ ഇരുപതുകാരനെ പൊലീസ് പിടികൂടി. യുവാവിൻ്റെ വാഹനം പൊലീസ് പിടിച്ചെടുത്തു. അമിതമായ ശബ്ദം ഉണ്ടാക്കുകയും പൊലീസ് പട്രോളിംഗിന് വാഹനത്തിന് മുമ്പിൽ സ്റ്റണ്ട് ചെയ്യുകയും ചെയ്തതിനാണ് പൊലീസ് യുവാവിനെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില് വൈറലാണ്.

شرطة رأس الخيمة تضبط سائقاً استعرض بمركبته أمام إحدى دورياتها pic.twitter.com/fVvkfXZqjX

രാജ്യത്തെ ട്രാഫിക് നിയമങ്ങളോടുള്ള ലംഘനവും സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്ത്തിക്കുന്ന അധികൃതരോടുള്ള അനാദരവുമാണ് ഇത്തരം പ്രവൃത്തികളെന്ന് റാസല് ഖൈമ ട്രാഫിക് ആന്റ് പട്രോള് ഡിപ്പാര്ട്ട്മെന്റ് ഡയറക്ടര് കേണല് ഡോ. മുഹമ്മദ് അല് ബഹാര് പറഞ്ഞു. ഇത്തരത്തില് പ്രവർത്തികൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും ലഭിക്കുമെന്ന് അധികൃതര് അറിയിച്ചു.

യുഎഇ ഫെഡറല് ട്രാഫിക് നിയമപ്രകാരം, അശ്രദ്ധമായി വാഹനമോടിച്ചാല് 2,000 ദിര്ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കസ്റ്റഡിയില് വെക്കുകയും ചെയ്യും. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്ന ഡ്രൈവര്മാര്ക്കും ഇതേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുക.

To advertise here,contact us