കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്; ടിക്കറ്റ് നിരക്ക് 20,000 രൂപ മുതൽ

യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങിയേക്കും

കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്ഷ്യല് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കു വന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സർവീസുകളെ ബാധിച്ചത്.

കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ വന്നതോടെയാണ് സർവീസുകൾ നിർത്തിയത്. 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് കോഴിക്കോട്ട് സർവീസിന് അനുമതി ലഭിച്ചതോടെയാണ് ഇത്തിഹാദിന് വീണ്ടും തിരിച്ചുവരാനായത്. ഉച്ചയ്ക്ക് 2.20-ന് അബുദാബിയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകിട്ട് 7.05-ന് കരിപ്പൂരിലെത്തുന്ന വിധത്തിലാണ് സർവീസ്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 12.05-ന് അബുദാബിയിലെത്തും.

ക്ലൗഡ് സീഡിംഗിലൂടെ യുഎഇയിൽ ലഭിക്കുന്നത് പ്രതിവർഷം 15 ശതമാനം അധിക മഴ

യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂ ഡല്ഹി, ഹൈദരാബാദ്, കൊല്ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും സേവനം വിപുലമാക്കാനുള്ള പദ്ധതികള് കമ്പനിക്കുണ്ട്.

To advertise here,contact us