ചലച്ചിത്ര നിർമ്മാതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിന് യുഎഇ ഗോൾഡൻ വിസ

നിരവധി കലാ, സാംസ്കാരിക, സാഹിത്യ ചലച്ചിത്ര മേഖലകളിലെ ഇന്ത്യൻ പ്രതിഭകളും യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു

ദുബായ്: ചലച്ചിത്ര നിർമ്മാതാവും മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഷിബു ബേബി ജോൺ യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മുകേഷ് എംഎൽഎ, മന്ത്രി കെ ബി ഗണേഷ് കുമാർ എന്നിവരുൾപ്പെടെ നിരവധി കലാ, സാംസ്കാരിക, സാഹിത്യ ചലച്ചിത്ര മേഖലകളിലെ ഇന്ത്യൻ പ്രതിഭകളും യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.

To advertise here,contact us