കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി അപകടത്തിൽപ്പെട്ടു; ഡ്രൈവറെ രക്ഷിച്ച് അബുദബി പൊലീസ്

അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം

അബുദബി: ഷവാമേഖ് സ്ട്രീറ്റിൽവെച്ച് കാറിൻ്റെ സ്പീഡ് കൈകാര്യം ചെയ്യുന്ന ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് അപകടത്തിലായ ഡ്രൈവറെ സമർത്ഥമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി അബുദബി പൊലീസ്. അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. ക്യാമറയിൽ പതിഞ്ഞ രക്ഷാപ്രവർത്തനം അബുദബി സെക്യൂരിറ്റി മീഡിയ മേധാവി ലെഫ്റ്റനൻ്റ് കേണൽ നാസർ അൽ സെയ്ദിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അമിതവേഗതയിൽ ഓടുന്ന കാറിന് മുന്നിൽ പൊലീസ് എങ്ങനെ വിദഗ്ദ്ധമായി എത്തി ഡ്രൈവറെ സഹായിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിലെ ആൾ തൻ്റെ മുന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ഫോൺ കോളിലാണ്. അയാൾ അറബിയിൽ നിർദ്ദേശങ്ങൾ നൽകുന്നത് കേൾക്കാം.

കാറിൻ്റെ ക്രൂയിസ് കൺട്രോൾ പരാജയപ്പെട്ടതിനെത്തുടർന്ന് കാർ ഉടമ പൊലീസിനെ വിളിച്ചതായും അവർ വളരെ വേഗത്തിൽ പ്രതികരിച്ചതായും ലെഫ്റ്റനൻ്റ് കേണൽ അൽ സെയ്ദി പറഞ്ഞു. ഡ്രൈവർമാരെ യുഎഇ പൊലീസ് രക്ഷപ്പെടുത്തുന്നത് ആദ്യത്തെ സംഭവമല്ല.

To advertise here,contact us