ദുബായ് റോഡുകളിൽ ഹെവി വാഹന നിരീക്ഷണം; ദുബായ് പൊലീസും ആർടിഎയും സംയുക്ത പട്രോളിംഗ് യൂണിറ്റുകൾ ആരംഭിച്ചു

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലാണ് പട്രോളിംഗ് നിരീക്ഷണം നടക്കുക

ദുബായ്: ഹെവി വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവയുടെ സാങ്കേതിക നിയമങ്ങള്‍ പാലിക്കുന്നതിനുമായി സംയുക്ത പട്രോളിംഗ് യൂണിറ്റുകള്‍ ആരംഭിച്ചു. ദുബായ് പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലാണ് പട്രോളിംഗ് നിരീക്ഷണം നടക്കുക.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ് റോഡ്, അല്‍ ഖൈല്‍ റോഡ്, റാസല്‍ ഖോര്‍ റോഡ്, അല്‍ മക്തൂം എയര്‍പോര്‍ട്ട് റോഡ്, ദുബായ്-അല്‍ഐന് റോഡ് എന്നീ റോഡുകള്‍ ഉള്‍പ്പെടുന്നു. വാഹനങ്ങള്‍, റോഡുകള്‍, റോഡ് ഉപയോക്താക്കള്‍ എന്നിവരുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകുന്ന ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തും. ദുബായ് ആര്‍ടിഎയും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഹെവി വാഹന നിരീക്ഷണം.

വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഹെവി വാഹനങ്ങളുടെ ശരിയായ മെക്കാനിക്കല്‍ അറ്റകുറ്റപ്പണി പട്രോളിംഗ് സംഘം ഉറപ്പുവരുത്തുമെന്നും ദുബായ് പൊലീസ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാന്‍ഡന്റ് മേജർ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈതി പറഞ്ഞു. ഗുരുതരമായ ചലനങ്ങള്‍ തടയുന്നതിന് സഹായിക്കുന്നുവെന്നും അബ്ദുല്ല അലി പറഞ്ഞു..

ഹൈവേകളില്‍ ഹെവി വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനും സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആര്‍ടിഎയും ദുബായ് പൊലീസും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ആര്‍ടിഎയിലെ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു. വാഹനങ്ങള്‍, റോഡുകള്‍, റോഡ് ഉപയോക്താക്കള്‍ എന്നിവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തും. ടയര്‍ സുരക്ഷ, സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ലൈറ്റിംഗ് കാര്യക്ഷമത, ഓവര്‍ലോഡിംഗ്, ചരക്ക് നീണ്ടുനില്‍ക്കല്‍, സാധുവായ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ വാഹനമോടിക്കുക എന്നിവ ഉള്‍പ്പെടെ വിവിധ കാര്യങ്ങളി പരിശോധനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,contact us