നിമിഷങ്ങൾക്കകം ഇമി​ഗ്രേഷൻ പൂർത്തിയാക്കാം; ദുബായ് വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം ഉടനെ ആരംഭിക്കും

ദുബായ് തുടങ്ങിയ ടെക് ഷോയായ ജൈടെക്സിലാണ് പുതിയ സാങ്കേതിക വിദ്യ ജിഡിആർഎഫ്എ അവതരിപ്പിച്ചത്.

ദുബായ്: ദുബായ് വിമാനത്താവളത്തിൽ നിമിഷങ്ങൾക്കകം ഇമി​ഗ്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സഹായിക്കുന്ന ബയോമെട്രിക് സംവിധാനം ആരംഭിക്കും. യാത്രാ രേഖകൾ പരിശോധിക്കുന്നതിനായി ഇമി​ഗ്രേഷൻ കൗണ്ടറുകളിലുള്ള കാത്തുനിൽപ്പ് ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ലഫ്റ്റനന്റ് ഹമദ് അൽ മൻഡോസ് പറഞ്ഞു. ദുബായ് തുടങ്ങിയ ടെക് ഷോയായ ജൈടെക്സിലാണ് പുതിയ സാങ്കേതിക വിദ്യ ജിഡിആർഎഫ്എ അവതരിപ്പിച്ചത്.

'ഇമി​ഗ്രേഷൻ ഭാവി'യെന്നാണ് ഈ നൂതന സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. നിലവിൽ സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്നും ഉടനെ തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിൽ സ്ഥാപിച്ച നൂതന ക്യാമറകൾ ഒപ്പിയെടുക്കുന്ന യാത്രക്കാരുടെ ഫോട്ടോ ഡിജിറ്റല്‍ രേഖകളുമായി താതമ്യം ചെയ്തതാണ് തടസ്സമില്ലാത്ത യാത്ര സാധ്യമാക്കുന്നത്.

യാത്രക്കാരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ നിരവധി സംവിധാനങ്ങൾ ദുബായ് വിമാനത്താവളങ്ങളിൽ നിലവിലുണ്ട്. 2021ൽ ആരംഭിച്ച ഫാസ്റ്റ്ട്രാക്ക് പാസ്പോർട്ട് കൺട്രോൾ സേവനത്തിലൂടെ വെറും ഒമ്പത് സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്.

Content Highlights: Dubai Airport Biometric Control For Seamless Flight

To advertise here,contact us