പുത്തൂര്‍ റഹ്‌മാന്റെ കരുതൽ; മറിയം ഡാനിയലിന് ഇത് പുതുജന്മം

അഞ്ച് വയസുകാരിയായ മറിയം ഡാനിയേലിൻ്റെ മൂന്ന് ലക്ഷത്തോളം ദിർഹം ചികിത്സാ ചിലവായി വരുന്ന ബോൺമാരോ ട്രാൻസ്പ്ലാൻ്റാണ് പൂർത്തീകരിക്കാനായത്

വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ പുത്തൂർ റഹ്മാന്റെ ഇടപെടലിനെ തുടർന്ന് അഞ്ച് വയസുകാരിയുടെ ബോൺമാരോ ട്രാൻസ്പ്ലാൻ്റ് വിജയകരമായി പൂർത്തിയായി. അഞ്ച് വയസുകാരിയായ മറിയം ഡാനിയേലിൻ്റെ മൂന്ന് ലക്ഷത്തോളം ദിർഹം ചികിത്സാ ചിലവായി വരുന്ന ബോൺമാരോ ട്രാൻസ്പ്ലാൻ്റാണ് പൂർത്തീകരിക്കാനായത്. ഇത്രയും തുക കണ്ടെത്തുക എന്നത് മറിയത്തിന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. തുടർന്ന് മാസങ്ങൾക്ക് മുൻപാണ് മറിയത്തിൻ്റെ പിതാവ് ഡാനിയൽ ചികിത്സക്കായുള്ള സഹായം ആവശ്യപ്പെട്ടുകൊണ്ട് പുത്തൂർ‌ റഹ്മാനെ സമീപിക്കുന്നത്.

അദ്ദഹേം ഫുജൈറ ഭരണാധികാരിയുടെ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ സഹായത്തിനായി സമീപിച്ചു.ഇത്രയും തുക സമാഹാരിക്കാനാകുമോ എന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ഇത് നിലനിൽക്കെ കുട്ടിയെ ബുർജീൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ശേഷം ഹോസ്പിറ്റൽ മേധാവിയായ ഡോക്ടർ ഷംസീർ വയലിനോട് ചികിത്സ ആരംഭിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് ചികിത്സ ആരംഭിക്കുകയായിരുന്നു.

കുട്ടിയുടെ ചികിത്സയ്ക്കായി ബന്ധുമിത്രാദികളുടേയും ഫ്രണ്ട്സ് ഓഫ് കാൻസർ എന്ന ചാരിറ്റി ഓർ​ഗനൈസേഷന്റെ സഹായവും ലഭിച്ചുവെങ്കിലും അത് മതിയായിരുന്നില്ല. ആ സമയത്താണ് പുത്തൂർ‌ റഹ്മാൻ നേരത്തെ അപേക്ഷിച്ചത് പ്രകാരം ഫുജൈറ ഭരണാധികാരിയുടെ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചികിത്സയുടെ ബാക്കി ചെലവുകൾ മുഴുവൻ കഴിഞ്ഞ ദിവസം ബുർജീലിൽ അടക്കുന്നത്.

Content Highlights: This is a new life for Mariam Daniel with the intervention of Puthur Rahman

To advertise here,contact us