അറിഞ്ഞോ; പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ഫീസ് പുതുക്കാന്‍ ഷാര്‍ജ

അശ്രദ്ധമായ ഡ്രൈവിങ്ങും അത് മൂലം ജനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ നിയമപരമായ കണ്ടുകെട്ടല്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കിയ ഫീസ് അടച്ചാല്‍ തിരികെ നല്‍കാനാണ് തീരുമാനം

ഷാര്‍ജ: എമിറേറ്റില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ഫീസ് പുതുക്കാന്‍ ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം. അശ്രദ്ധമായ ഡ്രൈവിങ്ങും അത് മൂലം ജനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ നിയമപരമായ കണ്ടുകെട്ടല്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കിയ ഫീസ് അടച്ചാല്‍ തിരികെ നല്‍കാനാണ് തീരുമാനം.

അതേസമയം പുതുക്കിയ ഫീസ് എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. എല്ലാ വാഹനങ്ങള്‍ക്കും ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. ഗുരുതരമായ കുറ്റങ്ങള്‍ക്കാണ് വാഹനങ്ങള്‍ കണ്ടുകെട്ടാറുള്ളത്. ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Also Read:

UAE
അടിച്ചുമോനെ…; അബുദാബി ബി​ഗ് ടിക്കറ്റ് ആഡംബര കാർ പാകിസ്താനിക്ക്

ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസില്‍ ഷാര്‍ജ കിരീടവകാശിയും കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനമായത്.ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും മറ്റും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights:Sharjah revises fees for release of vehicles impounded for traffic violations

To advertise here,contact us