അടിച്ചുമോനെ…; അബുദാബി ബി​ഗ് ടിക്കറ്റ് ആഡംബര കാർ പാകിസ്താനിക്ക്

20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 48കാരനായ ഷക്കീറുള്ള ഖാൻ വിജയിയാകുന്നത്

അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 270-ാമത് നറുക്കെടുപ്പിൽ പാകിസ്താൻ പ്രവാസിക്ക് ആഡംബര കാർ. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 48കാരനായ ഷക്കീറുള്ള ഖാൻ വിജയിയാകുന്നത്.1999 മുതൽ അബുദാബിയിൽ താമസിച്ചുവരികയാണ്. സഹോദരനോടൊപ്പമാണ് താമസം.

2004 മുതൽ ഷക്കീറുള്ള ഖാൻ ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. അന്ന് മുതൽ ഒരു ദിവസം വിജയിക്കുമെന്ന പ്രതീക്ഷയിൽ പതിവായി ടിക്കറ്റ് വാങ്ങുകയായിരുന്നു.

Also Read:

UAE
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

ബിഗ് ടിക്കറ്റ് വിജയിയായ വിവരം ഒരു സുഹൃത്താണ് വിളിച്ച് അറിയിച്ചതെന്നും വാക്കുകളിൽ പറഞ്ഞറിയിക്കാനാകാത്ത നിമിഷമായിരുന്നു അതെന്നും ഷക്കീറുള്ള ഖാൻ പറഞ്ഞു. കാർ വിറ്റ് പണം തന്നു സഹായിച്ച സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് പദ്ധതി. ഈ വിജയത്തിൽ ഒറ്റയ്ക്ക് ആഘോഷിക്കാൻ ആ​ഗ്രഹമില്ലെന്നും അവരുടെ മുഖത്തും സന്തോഷം കാണാൻ ആ​ഗ്രഹിക്കുന്നു. അതാണ് ഈ വിജയത്തെ അർത്ഥവത്തായതാക്കുന്നതെന്നും അദ്ദേഹം സന്തോഷത്തെ കൂട്ടിച്ചേർത്തു.

ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് ഷക്കീറുള്ള ഖാൻ വ്യക്തമാക്കി. ഓരോരുത്തർക്കും അവരവരുടെ ഭാ​ഗ്യ നിമിഷങ്ങളുണ്ട്. നിങ്ങൾക്ക് തിളങ്ങണമെങ്കിൽ വിശ്വസിച്ച് ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരണമെന്നും അ​ദ്ദേഹം നിർദേശിച്ചു.

Content Highlights: uae driving instructor wins luxury car after 20 year of big ticket entries

To advertise here,contact us