ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിളങ്ങി ഇന്ത്യൻ പ്രവാസി; സമ്മാനമായി ലഭിച്ചത് റേഞ്ച് റോവർ കാർ

ഒൻപത് വർഷമായി ഷാർജയിൽ ജീവിക്കുന്ന അദ്ദേഹം സിവിൽ എഞ്ചിനീയറാണ്

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ആഢംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ബി​ഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിൽ റേഞ്ച് റോവർ വെലാർ കാർ സ്വന്തമാക്കിയത് തമിഴ്നാട്ടിൽ നിന്നുള്ള ബാബുലിം​ഗം പോൾ തുരൈയാണ്. ഒൻപത് വർഷമായി ഷാർജയിൽ ജീവിക്കുന്ന അദ്ദേഹം സിവിൽ എഞ്ചിനീയറാണ്.

പത്ത് വർഷം മുൻപ് ബി​ഗ് ടിക്കറ്റിൽ‌ പങ്കെടുക്കാൻ തുടങ്ങിയ അദ്ദേഹം ആദ്യം സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റെടുത്തിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയ്ക്കാണ് ടിക്കറ്റെടുക്കുന്നത്. എല്ലാ മാസവും ടിക്കറ്റെടുത്തായിരുന്നു ഭാ​ഗ്യപരീക്ഷണം. അത് ഒടുവിൽ വമ്പൻ സമ്മാനത്തിന് അർഹനാക്കുകയായിരുന്നു.

വിജയിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് മതിമറന്നെന്ന് തുരൈ പറഞ്ഞു. തനിക്കും കുടുംബത്തിനും ഇത് അവിശ്വസനീയമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിച്ച കാർ വിൽക്കാനാണ് തീരുമാനമെന്ന് തുരൈ അറിയിച്ചു. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും അത് തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവി വി​ദ്യാഭ്യാസത്തിനായി പണം ചെലവഴിക്കും. ബി​ഗ് ടിക്കറ്റ് വിജയം വലിയ പ്രതീക്ഷയും ആശ്വാസവുമാണെന്നും അദ്ദേഹം പറഞ്ഞു.

ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും എല്ലാവരും ഈ ​ഗെയിം കളിക്കണമെന്നും തുരൈ ഉപദേശിച്ചു. ബി​ഗ് ടിക്കറ്റിൽ വിശ്വസിക്കുന്നത് തുടരുക, ടിക്കറ്റുകൾ എടുക്കണം, ഒരു ദിവസം വിജയം നിങ്ങളെ തേടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: uae indian expat wins range rover from big ticket after trying luck for nearly a decade

To advertise here,contact us