വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഫുജൈറയില്‍ യുവാവിന് ദാരുണാന്ത്യം

ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റില്‍വെച്ച് ഞായറാഴ്ചയായിരുന്നു സംഭവം.

അബുദാബി: ഫുജൈറയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ സ്വദേശി യാത്രക്കാരന് ദാരുണാന്ത്യം. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റില്‍വെച്ച് ഞായറാഴ്ചയായിരുന്നു സംഭവം.

മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കേസ് അന്വേഷിക്കാന്‍ ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.

Content Highlights: Motorcyclist Killed in traffic accident in Fujairah

To advertise here,contact us