ഫാദേഴ്സ് എൻഡോവ്മെൻ്റ് പദ്ധതിയിലേക്ക് അഞ്ച് മില്യൺ ദിർഹം സംഭവാന നൽകി ഡോ. ഷംഷീർ വയലിൽ

പ​ദ്ധതിയിൽ പങ്കാളിയായതിന് ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആ​ദരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാൻ മാസത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് അ‍ഞ്ച് മില്യൺ (11.78 കോടി) സംഭാവന ചെയ്ത് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പ​ദ്ധതിയിൽ പങ്കാളിയായതിന് ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആ​ദരിച്ചു.

സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതി യുഎഇയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാ​ഗങ്ങൾ എന്നിവയെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെന്റ് ഫണ്ടിലേക്കുള്ള ബുർജീലിൻ്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷി പ്രവർത്തന വ്യാപ്തി ആ​ഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ​ഗ്ലോബൽ ഇനീഷ്യേറ്റീവ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാ​ഗമായിരുന്നു. നേരത്തെ ലുലു​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും പദ്ധതിയിലേക്ക് സംഭവാന നൽകിയിരുന്നു. പദ്ധതിയ്ക്കായി 47.50 കോടിയോളം രൂപയാണ് (രണ്ട് കോടി ദിർഹം) യൂസഫലി നൽകിയത്. വിശുദ്ധമാസത്തിൽ പിതാക്കന്മാർക്ക് നൽകുന്ന ഏറ്റവും വലിയ ആദരമാണിതെന്നുമായിരുന്നു യൂസഫലി പ്രതികരിച്ചത്.

Content Highlights: Dr Shamsheer Vayalil donated 5 million dhirhams to the fathers endowment project

To advertise here,contact us