35 ലക്ഷം വീതം സമ്മാനം, അബുദാബി ബിഗ് ടിക്കറ്റില്‍ ഭാഗ്യവുമായി മലയാളികള്‍

ബിഗ് ടിക്കറ്റ് ഡ്രോ സീരീസ് 274ന്റെ ഭാഗമായ ബിഗ് വിന്‍ മത്സരത്തിലാണ് സമ്മാനം ലഭിച്ചത്.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമാക്കി നാല് പ്രവാസി മലയാളികള്‍. നാല് പ്രവാസി മലയാളികള്‍ക്കും ഒരു ഫിലിപ്പിനോ സ്വദേശിക്കുമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. കാസര്‍കോട് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സ്വദേശികളായ ഷംസുദ്ദീന്‍ (55), ജിഷ്ണു തോട്ടിങ്ങല്‍ കുഞ്ഞന്‍കുട്ടി (27), യുഎഇയില്‍ ജോലി ചെയ്യുന്ന നാസര്‍ വട്ടപ്പറമ്പില്‍, ഒമാനില്‍ ജോലി ചെയ്യുന്ന അനീഷ് കുമാര്‍ തെക്കെ എന്നിവരാണ് സമ്മാനം നേടിയത്. 35 ലക്ഷം (ഒന്നര ലക്ഷം ദിര്‍ഹം) വീതമാണ് സമ്മാനമായി ലഭിച്ചത്. ഫിലിപ്പീനോ സ്വദേശിയായ അന്റോണി മുഹമ്മദ് (52) ആണ് അഞ്ചാമത്തെ വിജയി. ബിഗ് ടിക്കറ്റ് ഡ്രോ സീരീസ് 274ന്റെ ഭാഗമായ ബിഗ് വിന്‍ മത്സരത്തിലാണ് സമ്മാനം ലഭിച്ചത്.

അബുദാബിയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ് ജിഷ്ണു തോട്ടിങ്ങല്‍ കുഞ്ഞന്‍കുട്ടി. പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ബിഗ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ വര്‍ഷം മുതല്‍ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയിച്ച വിവരം ആദ്യം അറിഞ്ഞപ്പോള്‍ തട്ടിപ്പാണെന്നാണ് കരുതിയതെന്ന് ജിഷ്ണു പറയുന്നു. ബിഗ് ടിക്കറ്റ് അവതാരകന്‍ റിചാഡിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും സമ്മാന തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും ജിഷ്ണു പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി കുവൈറ്റില്‍ പ്രവാസിയാണ് ഷംസുദ്ദീന്‍. കുവൈറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷംസുദ്ദീന്‍ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. തുടക്കത്തില്‍ സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തിരുന്നത്. അടുത്തിടെയാണ് ഒറ്റയ്ക്ക് എടുക്കാന്‍ തുടങ്ങിയത്. ജോലിയക്ക് പോകുന്നതിന് മുന്‍പ് വീട്ടില്‍ നിന്ന് വിജയിച്ച കാര്യം അറിയുന്നത്. അപ്പോള്‍ തന്നെ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തി. സമ്മാന തുകയില്‍ നിന്ന് സാമ്പത്തിക ബാധ്യതകള്‍ ആദ്യം തീര്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ബാക്കി തുക ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഒമാനില്‍ താമസിക്കുന്ന അനീഷ് കുമാര്‍ തെക്കി ഓണ്‍ലൈനായിട്ടാണ് ടിക്കറ്റ് എടുത്തത്. 274-059479 എന്നടിക്കറ്റ് നമ്പറാണ് വിജയിച്ചത്. നാല് പേരെടുങ്ങുന്ന ഗ്രൂപ്പായാണ് ടിക്കറ്റ് എടുത്തത്. യുഎഇയില്‍ താമസിക്കുന്ന നാസര്‍ വട്ടപ്പറമ്പിലാണ് ഒരു വിജയി.

1997 മുതല്‍ റാസല്‍ഖൈമയില്‍ താമസിക്കുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള അന്റോണി അഹമ്മദാണ് മറ്റൊരു വിജയി. കൊവിഡ്-19 പാന്‍ഡമിക് മുതല്‍ സുഹൃത്തുക്കളുമായി പ്രതിമാസം ടിക്കറ്റ് എടുക്കുന്നുണ്ട്. നഴസായി ജോലി ചെയ്യുകയാണ് അന്റോണി.

Content Highlights: Malayalees and nurse win weekly abudhabi big ticket draw

To advertise here,contact us