അടിയന്തര വൈദ്യസഹായത്തിനായി യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്തു

രോഗിയെ നാട്ടിലെത്തിച്ചതില്‍ സൗദി അധികാരികള്‍ നല്‍കിയ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നന്ദി പറഞ്ഞു.

ദുബായ്: അടിയന്തര വൈദ്യസഹായത്തിനായി യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ നിന്ന് വിജയകരമായി എയര്‍ലിഫ്റ്റ് ചെയ്തു. 40 വയസ്സുള്ള ആള്‍ക്ക് പെട്ടെന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് എന്‍ആര്‍ആര്‍സി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലെ ഒരു ആശുപത്രിയില്‍ നിന്ന് യുഎഇയിലെ സെന്‍ട്രല്‍ ആശുപത്രിയിലേക്കാണ് ചികിത്സയ്ക്കായി അദ്ദേഹത്തെ കൊണ്ടുവന്നത്.

വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നാഷണല്‍ ഗാര്‍ഡിലെ യുഎഇയുടെ നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററാണ് എയര്‍ ആംബുലന്‍സ് ദൗത്യം നടത്തിയത്. രോഗിയെ നാട്ടിലെത്തിച്ചതില്‍ സൗദി അധികാരികള്‍ നല്‍കിയ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നന്ദി പറഞ്ഞു.

Content Highlights: UAE Airlifts man facing medical emergency from Saudi Arabia

To advertise here,contact us