ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ… അബുദാബിയില്‍ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

ഡ്രൈവിങ്ങിനിടെ ശ്രദ്ധപോയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഫോറം ചൂണ്ടിക്കാട്ടി

വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് ശക്തമായ മുന്നറിയിപ്പ്. 'സുരക്ഷയും പ്രതിരോധവും, ഒരു സാമൂഹിക ഉത്തരവാദിത്തം' എന്ന വിഷയത്തില്‍ ആല്‍ ഐനില്‍ നടന്ന ഒരു കമ്മ്യൂണിറ്റി ഫോറത്തിലാണ് വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നത്. ഡ്രൈവിങ്ങിനിടെ ശ്രദ്ധപോയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഫോറം ചൂണ്ടിക്കാട്ടി.

വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെയ്യല്‍, സോഷ്യല്‍മീഡിയ ഉപയോഗം, ബ്രൗസിങ് തുടങ്ങിയവ ഗുരുതര അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിക്കുന്നതാണെന്ന് സുരക്ഷാ മാധ്യമ വകുപ്പിലെ മാധ്യമ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു. ഇത്തരം അശ്രദ്ധ ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓവര്‍ടേക്കിങ് ലെയ്‌നുകള്‍ ശരിയായി ഉപയോഗിക്കാത്തതിലെ അപകട സാധ്യതകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞ വേഗതയില്‍ പോകുന്നവര്‍ വലതുവശത്തുകൂടെ തന്നെ പോകണമെന്നും വലതുവശത്തുകൂടെയുള്ള ഓവര്‍ടേക്കിങ് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാല്‍നട യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ചും ഫോറത്തില്‍ ചര്‍ച്ചകള്‍ നടന്നു.

Content Highlights: Drivers receive wake-up call at Abu Dhabi Police forum

To advertise here,contact us