2025 ൽ രാജ്യത്ത് മഴ കുറയാൻ ഉള്ള സാധ്യതകൾ മുൻനിർത്തി കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനായി നൂറിലധികം ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകൾ യുഎഇയിൽ നടത്തുന്നതായി റിപ്പോർട്ട്. 2024 നെ അപേക്ഷിച്ച് ഈ വർഷം വരൾച്ചയുടെ തോത് വർധിച്ചതോടെയാണ് ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകൾ നടത്താൻ തീരുമാനിച്ചത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ നേതൃത്വത്തിലാണ് ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകൾ.
ജനുവരി മുതൽ ഇതുവരെ 110 ക്ലൗഡ് സീഡിംഗ് ഫ്ലൈറ്റുകൾ ആണ് രാജ്യത്ത് നടത്തിയത്. 2024-ൽ അസാധാരണമാംവിധം കനത്ത മഴ ലഭിച്ചതിനാൽ ഭൂഗർഭജലവും ജലസംഭരണികളും നിറഞ്ഞിട്ടുണ്ടെങ്കിലും ഈ ശൈത്യകാലത്ത് പൊതുവെ കാര്യമായ മഴയുടെ അഭാവമുണ്ടെന്ന് എൻസിഎം പറഞ്ഞു.
രാജ്യത്ത് മിക്ക പ്രദേശങ്ങളിലും കുറഞ്ഞ മഴ മാത്രമാണ് റിപ്പോർട്ട് ചെയ്തത്, ജനുവരി 14 ന് റാസൽ ഖൈമയിലെ ജബൽ ജൈസ് സ്റ്റേഷനിൽ 20.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ആകാശത്തിലെ മേഘങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ വിമാനങ്ങളിൽ നിന്ന് ഉപ്പ് വിതറിയാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്. സീഡിംഗിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങൾ തിരിച്ചറിയുന്നതിനായി യുഎഇ സമീപ വർഷങ്ങളിൽ പഠനങ്ങൾ നടത്തിയിരുന്നു.
നിലവിൽ ആറ് കൗഡ് സീഡിംഗ് വിമാനങ്ങൾ സർവീസ് നടത്തുന്നതായി എൻസിഎം വക്താക്കളെ ഉദ്ധരിച്ച് അൽ ഖലീജ് അറബിക് പത്രം റിപ്പോർട്ട് ചെയ്തു. ലാ നിന പ്രതിഭാസം വർധിച്ചതോടെയാണ് 2025 ൽ മഴ കുറഞ്ഞത്. കൃത്രിമ കൗഡ് സീഡിംഗ് മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 16 ന് 'ഖാത്ം അൽ ഷക്കാല' സ്റ്റേഷനിൽ ഒറ്റ ദിവസം 254.8 മില്ലിമീറ്റർ മഴ പെയ്തിരുന്നു. മഴയുടെ സ്വഭാവത്തിൽ വരുന്ന വ്യതിയാനമാണ് ഇതിൽ കാണിക്കുന്നത്.
Content Highlights: Rainfall likely to decrease in UAE More than 100 cloud seedings are being carried