'പാറശ്ശാല, കൂടത്തായി, കൊയിലാണ്ടി...'; കേരളത്തിനെ നടുക്കിയ 'വിഷകൊലപാതകങ്ങൾ'

വിഷം കൊടുത്തു കൊല്ലുക എന്നതിന് വിശ്വാസം പിടിച്ചുപറ്റി ചതിക്കുക എന്ന് കൂടി അർത്ഥമുണ്ട്. വിഷമെന്ന് അറിഞ്ഞൊരാൾ അത് കഴിക്കില്ല

മനുഷ്യനുണ്ടായ കാലം മുതലേ പരസ്പര ശത്രുതയും ജനിച്ചതാണ്. അതുകൊണ്ടു തന്നെ കൊലപാതങ്ങൾക്കും മനുഷ്യ ജന്മത്തോളം പഴക്കമുണ്ട്. ആധുനിക കാലത്ത് ഇത്തരം പ്രവണത കൂടിവരികയാണ്. ശാസ്ത്രം പുരോഗമിച്ചതോടെ കുറ്റകൃത്യങ്ങളിൽ വരെ അത്തരം മാറ്റം കണ്ടു തുടങ്ങി. പിടിക്കപെടാതിരിക്കാൻ പല വ്യത്യസ്ത രീതികളും കുറ്റവാളികൾ പരീക്ഷിച്ച് തുടങ്ങി. പെട്ടന്നുണ്ടാകുന്ന ക്ഷോഭത്തിൽ മറ്റൊരാളുടെ ജീവൻ എടുക്കുന്നത് മുതൽ വലിയ ആസൂത്രണത്തോടെ നടത്തുന്ന കൊലപാതകങ്ങൾ വരെ ഇന്ന് സാധാരണ കാഴ്ച തന്നെ.

വിഷം കൊടുത്തു കൊല്ലുക എന്നതിന് വിശ്വാസം പിടിച്ചുപറ്റി ചതിക്കുക എന്ന് കൂടി അർത്ഥമുണ്ട്. വിഷമെന്ന് അറിഞ്ഞൊരാൾ അത് കഴിക്കില്ല. പക്ഷേ വിശ്വാസമുള്ള ഒരാൾ സ്‌നേഹത്തോടെ വിഷം നൽകിയാൽ പോലും കഴിക്കും എന്നത് വലിയ ചതി തന്നെ. പ്രണയത്തെയും വിശ്വാസത്തെയും

ചൂഷണം ചെയ്താണ് ഷാരോൺ എന്ന ചെറുപ്പക്കാരനെ ഗ്രീഷ്മയെന്ന പെൺകുട്ടി വിഷം നൽകി കൊലപ്പെടുത്തിയത്.

കൊലചെയ്യാൻ തിരഞ്ഞെടുത്ത രീതി, കൊലപാതകിയായി മാറിയത് ഒരു പെൺകുട്ടി.. ഈ രണ്ട് കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു ഷാരോൺ കൊലക്കേസ്. 2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്. നാലുവർഷമായി പ്രണയത്തിലായിരുന്നു പാറശാല സ്വദേശികളായ ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാരോണിനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഛർദ്ദിച്ച് അവശനായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

Also Read:

DEEP REPORT
നിർണായകമായത് ഷാരോണിന്റെ മരണമൊഴി, രണ്ട് മാസം കൊണ്ട് വിചാരണ പൂർത്തിയായി; പാറശ്ശാല കേസിന്റെ നാൾവഴികൾ

ഇനി നബീസ കേസ്, 2016 ജൂൺ 24 നാണ് തോട്ടര സ്വദേശിനി 71 വയസുളള നബീസയെ ആര്യമ്പാവ് - ഒറ്റപ്പാലം റോഡിൽ നായാടിപ്പാറക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മൃതദേഹത്തൊടൊപ്പം കിട്ടി. പക്ഷേ എഴുതാനും വായിക്കാനുമറിയാത്ത നബീസ എങ്ങനെ കത്തെഴുതി എന്ന ചോദ്യം ചുരുളഴിച്ചത് ക്രൂരമായ കൊലപാതകത്തിന്റെ കഥയായിരുന്നു.

നബീസയുടെ മകളുടെ മകൻ ബഷീർ, ബഷീറിന്റെ ഭാര്യ ഫസീല എന്നിവരാണ് കേസിലെ പ്രതികൾ. 2016 ജനുവരി 22 ന് പ്രതികൾ ചീരക്കറിയിൽ വിഷം ചേർത്ത് നബീസയ്ക്ക് നൽകി. എന്നാൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാതിരുന്ന നബീസയെ ഇത് ബാധിച്ചില്ല. പിന്നാലെ ഇവര്‍ ബലമായി വിഷം വായിലേക്ക് ഒഴിച്ച് കൊലപ്പെടുത്തി, ഒരു ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. ഈ കേസിലും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

കേരളത്തെ നടുക്കിയ മറ്റൊന്നായിരുന്നു കൂടത്തായി കൊലപാതകക്കേസ്. 2011 ൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസായിരുന്നു റോയ് തോമസിൻറെ അസ്വാഭാവിക മരണം. കേസിൽ കൊലപാതക സാധ്യത കണ്ടതോടെ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ക്രൂരത പുറത്തറിഞ്ഞത്. 14 വർഷങ്ങൾക്കിടെ പ്രതി ജോളി നടത്തിയത് 6 കൊലപാതകങ്ങളായിരുന്നു. ഭർതൃ മാതാവ് അന്നമ്മ, പിതാവ് ടോം തോമസ്, ആദ്യ ഭർത്താവ് റോയി തോമസ്, ഭർതൃമാതാവിൻറെ സഹോദരൻ മാത്യു, രണ്ടാമത്തെ ഭർത്താവായ ഷാജിയുടെ മകൾ ആൽഫൈൻ , ഷാജിയുടെ ആദ്യ ഭാര്യ സിലി എന്നിവരെയാണ് ഭക്ഷണത്തിൽ സയനെഡ് നൽകി ജോളി കൊലപ്പെടുത്തിയത്.

Also Read:

Kerala
മാതാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി നേരത്തെയും കൊലയ്ക്ക് ശ്രമിച്ചു, സ്വത്ത് ആവശ്യപ്പെട്ടിരുന്നതായും പൊലീസ്

റോയിയുടെ മരണത്തില്‍ സംശയം തോന്നിയ സഹോദരങ്ങളും 68കാരനായ അമ്മാവൻ മാത്യുവും റോയിയുടെ പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മദ്യപാനിയായ റോയി തന്നെ സ്വയം ജീവൻ വെടിഞ്ഞുവെന്ന് ജോളി പോലീസിന് മൊഴി നൽകി. തുടരന്വേഷണത്തിന് പോലീസും തയ്യാറായില്ല.

എന്നാൽ പോലീസിന്റെ നിഗമനത്തിൽ ആരും തൃപ്തരായിരുന്നില്ല. കുടുംബത്തിലെ മൂന്നു പേരുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്യു ആവശ്യപ്പെട്ടതോടെ ജോളിയുടെ അടുത്ത ലക്ഷ്യം മാത്യുവായിരുന്നു. 2014ൽ മാത്യു കുടിക്കുന്ന വെള്ളത്തിൽ ജോളി സയനൈഡ് കലർത്തി. കുഴഞ്ഞുവീണ മാത്യുവിനെ ജോളിയും അയൽവാസികളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതിനിടയിൽ റോയിയുടെ ബന്ധുവായ ഷാജു സക്കറിയയുമായും ജോളിക്ക് ബന്ധമുണ്ടായിരുന്നു. റോയിയിൽ നിന്നും വ്യത്യസ്തമായി സ്ഥിരവരുമാനമുള്ള അധ്യാപകനായിരുന്നു ഷാജു. എന്നാൽ ഷാജുവുമായുള്ള ബന്ധത്തിൽ നിരവധി തടസങ്ങളുണ്ടായിരുന്നു. ഷാജുവിന്റെ മകൾ ആൽഫൈനായിരുന്നു ആദ്യ തടസം. 2014 മെയ് ഒന്നിന് ജോളി ആൽഫൈനിന് സയനൈഡ് നൽകി കൊലപ്പെടുത്തി. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ സിലിയെയും ജോളി സയനൈഡ് ഉപയോഗിച്ച് ഇല്ലാതാക്കി. സിലിയുടെ മരണാനന്തര ചടങ്ങുകളിൽ സജീവമായ ജോളി 2017ൽ ഷാജുവിനെ വിവാഹം ചെയ്തു.

Also Read:

Thiruvananthapuram
'എന്റെ അമ്മയെ എന്തിനാ കൊന്നത്, ഞങ്ങൾക്ക് ആരുമില്ലാതായില്ലേ?'; തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ ഓടിയടുത്ത് മകൾ

ഇതിനിടെ തന്റെ സഹോദരന്റെ മരണത്തിൽ ജോളി നൽകിയ മറുപടി റോയിയുടെ സഹോദരൻ റോജോ തോമസിന് തൃപ്തിയായിരുന്നില്ല. 2019ൽ തന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പോലീസിനെ സമീപിച്ചു. തുടർന്ന് എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത് അന്വേഷണ വിധേയമാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നത്. 2019 ഒക്ടോബർ അഞ്ചിന് ജോളി അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാ കുറ്റങ്ങളും ജോളി സമ്മതിക്കുകയും ചെയ്തു. സയനൈഡ് നൽകിയ മാത്യുവും അറസ്റ്റിലായി. നിലവിൽ രണ്ട് പേരും ജയിലിലാണ്.

ഇനി പിണറായി കൂട്ടക്കൊലയിലേക്ക്. കണ്ണൂർ പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും വിഷം കൊടുത്ത് കൊന്നതും സമാനമായ കേസായിരുന്നു. 2012 ലും പിന്നീട് ആറു വർഷത്തിന് ശേഷവുമായിരുന്നു കൊലപാതകങ്ങള്‍. ഒന്നര വയസും, എട്ട് വയസുമുളള രണ്ട് മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ പ്രതി സൗമ്യ പിന്നീട് ജയിലിൽ തൂങ്ങി മരിച്ചു.

Also Read:

Kerala
'സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യും, ഒളിഞ്ഞു നോക്കും, അശ്ലീലം പറയും'; റിതു സ്ഥിരം ശല്യക്കാരൻ

കഴിഞ്ഞ വർഷം കോഴിക്കോട് കൊയിലാണ്ടിയിൽ 12 വയസുകാരൻ കൊല്ലപ്പെട്ടതും വിഷം നൽകിയുളള കൊലപാതകമായിരുന്നു. കൊല്ലപ്പെട്ട ഹസൻ റിഫായിയുടെ പിതൃ സഹോദരി താഹിറയാണ് പ്രതി. കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു കൊലപാതകം. തൃശൂരിൽ അച്ഛനെ മകൻ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതും കഴിഞ്ഞ വർഷമായിരുന്നു. സംഭവത്തിൽ ആയുർവേദ ഡോക്ടറായ മകൻ മയൂരനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് വിചാരണയിലാണ്.

ഈ പറഞ്ഞത് വിഷം നൽകിയുള്ള കൊലപാതകങ്ങളിൽ ചിലത് മാത്രം. കേസുകൾ വരുമ്പോഴും ശിക്ഷിക്കപ്പെടുമ്പോഴും ഈ കാര്യങ്ങൾ ചർച്ചയാകുന്നു. പ്രതികൾക്ക് ശിക്ഷ കിട്ടുന്നുണ്ടെങ്കിലും ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുകയാണ്.

Content Highlights: Parassala Kudathai Koyilandi etc The poison murders that shook Kerala

To advertise here,contact us