സഹോദരന്‍റെ മരണത്തോടെ മാറിമറിഞ്ഞ ജീവിതം, ഇന്ന് ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളിലൊരാള്‍; ആരാണ് പൂജ ശര്‍മ്മ?

2024ല്‍ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ പൂജ ശര്‍മ്മ ആരാണ്

പൂജ ശര്‍മ്മയുടെ ജീവിതം മാറിമറിയുന്നത് ആ ദിവസമാണ്. 2022 മാര്‍ച്ച് 12. അന്നാണ് പൂജയ്ക്ക് അവളുടെ ജ്യേഷ്ഠനെ നഷ്ടപ്പെടുന്നത്. ചില ആളുകളുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പൂജയുടെ മുന്നില്‍ വച്ച് അവളുടെ സഹോദരന്‍ അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ആരും അവളെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. തലയില്‍ ഒരു തലപ്പാവ് കെട്ടി അവള്‍ തന്നെ സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.

അതില്‍ പിന്നെ മരിച്ചിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാത്ത, മരണത്തിലും അനാഥരാക്കപ്പെട്ട 400ല്‍ അധികം ആളുകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ അവള്‍ നടത്തി. ശരീരം ഉപേക്ഷിക്കപ്പെട്ട ആരുമില്ലാത്തവര്‍ക്ക് മരണത്തിലെങ്കിലും അന്തസ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവള്‍ ഇപ്രകാരം ഒരു തീരുമാനം എടുത്തത്. സമൂഹത്തില്‍നിന്നും പുരോഹിതന്മാരില്‍നിന്നുമുള്ള എതിര്‍പ്പിനെ മറികടന്നാണ് മൃതദേഹങ്ങള്‍ക്ക് പൂജ അന്ത്യകര്‍ങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

Also Read:

Tech
ആ മെസേജിന് മറുപടി നല്‍കാന്‍ വൈകിയാല്‍ എല്ലാം നഷ്ടപ്പെടുമോ? ചോദ്യം നിങ്ങളോടാണ്!!

ഇന്ന് ബിബിസിയുടെ, ലോകമെമ്പാടുമുളള ഏറ്റവും സ്വാധീനം ചെലുത്തിയ 100 സ്ത്രീകളുടെ പട്ടികയില്‍ പൂജ ശര്‍മ്മ ഇടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാവില്യംസ്, നടന്‍ ഷാരോണ്‍, ഇന്ത്യന്‍ ഗുസ്തി താരം വ്‌നേഷ് ഫോഗട്ട് എന്നിവരോടൊപ്പമാണ് പൂജയുടെ പേരും ലിസ്റ്റിലുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹിയില്‍ ആരും അവകാശിയായി ഇല്ലാത്ത മൃതദേഹങ്ങള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയാണ് പൂജ. അത് മാത്രമല്ല ബ്രൈറ്റ് ദ സോള്‍ ഫൗണ്ടേഷന്‍ എന്ന എന്‍ ജി ഒ യുടെ സ്ഥാപക കൂടിയാണ് പൂജ. ഇതിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്. പരിസ്ഥിതി ക്ഷേമം വാര്‍ദ്ധക്യ സംരക്ഷണം, ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ , കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി പൂജ പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights :Who is Pooja Sharma in the list of 100 Most Influential Women Worldwide 2024?

To advertise here,contact us