കാറ്റത്ത് പൊളിഞ്ഞതല്ല, മഴയത്ത് ഒലിച്ചുപോയതല്ല, ഭൂമി കുലുക്കത്തില്‍ തകര്‍ന്നതല്ല; മതഭ്രാന്തന്മാര്‍ തകര്‍ത്തതാണ്

ഞാന്‍ ആവര്‍ത്തിച്ചും ഉറപ്പിച്ചും പറയുന്നു. അവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു. അത് മതഭ്രാന്തന്മാര്‍ തച്ച് തകര്‍ത്തതാണ്

ഞാന്‍ ആവര്‍ത്തിച്ചും ഉറപ്പിച്ചും പറയുന്നു .32 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അയോധ്യയില്‍ ബാബരി മസ്ജിദ് ഉണ്ടായിരുന്നു.അത് കാറ്റത്തു പൊളിഞ്ഞു പോയതല്ല.മഴയത്ത് ഒലിച്ചു പോയതല്ല.ഭൂമി കുലുങ്ങി തകര്‍ന്നു വീണതല്ല.പ്രളയം വന്നു നശിച്ചു പോയതല്ല.അന്യ രാജ്യങ്ങള്‍ ബോംബിട്ടു തകര്‍ത്തതല്ല.ഞാന്‍ ആവര്‍ത്തിച്ചും ഉറപ്പിച്ചു പറയുന്നു.അവിടെ,അയോധ്യയില്‍ 32 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു.അത് മതഭ്രാന്തന്മാര്‍ തകര്‍ത്തതാണ്. അന്നു മുതലാണ് എന്റെ രാജ്യം കൂടുതല്‍ പുകയാനും കത്താനും തുടങ്ങിയത്. തെരുവുകള്‍ മനുഷ്യ രക്തം മണക്കാന്‍ തുടങ്ങിയത്.ഹിന്ദു കൂടുതല്‍ ഹിന്ദുവും മുസ്ലിം കൂടുതല്‍ മുസ്ലിമുമാവാന്‍ തുടങ്ങിയതും അന്നു മുതലാണ്.

എന്റെ ഉപ്പ ഒരു മുസ്ലിമായിരുന്നു.32 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഡിസംബര്‍ ആറിന് എന്റെ ഉപ്പാന്റെ കണ്ണില്‍ നിന്ന് കണ്ണീര് ഇറ്റി വീണിരുന്നു.മതഭ്രാന്തന്മാരാല്‍ തച്ച് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ പൊടിപടലങ്ങളില്‍ നിന്നാണ് ഇന്നത്തെ പല ഭരണകൂടങ്ങളും ഉണ്ടായത്.അന്യന്റെ ആരാധനാലയങ്ങളില്‍ സ്വന്തം ദൈവത്തിന് ഇരിപ്പിടം തിരയുന്നവരുടെ രാജ്യമായി എന്റെ രാജ്യം മാറാന്‍ തുടങ്ങിയതും അന്നു മുതലാണ് .ആയതിനാല്‍ഞാന്‍ ആവര്‍ത്തിച്ചും ഉറപ്പിച്ചും പറയുന്നു.അവിടെ ,അയോധ്യയില്‍ 32 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു.അത് കാറ്റത്തു പൊളിഞ്ഞു പോയതല്ല.മഴയത്ത് ഒലിച്ചു പോയതല്ല.ഭൂമി കുലുങ്ങി തകര്‍ന്നു വീണതല്ല.പ്രളയം വന്ന് നശിച്ചു പോയതല്ല.അന്യ രാജ്യങ്ങള്‍ ബോംബിട്ടു തകര്‍ത്തതല്ല.ഞാന്‍ ആവര്‍ത്തിച്ചും ഉറപ്പിച്ചും പറയുന്നു.അവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു.അത് മതഭ്രാന്തന്മാര്‍ തച്ച് തകര്‍ത്തതാണ്.

Also Read:

DEEP REPORT
മതേതര മനസുകളിലെ കറുത്തദിനം; ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വർഷം

Content Highlights: Mohammed Abbas About Babri Masjid

To advertise here,contact us