'അക്രമ'കാലത്ത് പാരന്റിംഗ് എങ്ങനെ വേണം? നമ്മുടെ കുട്ടികൾ കരുതലോടെ വളരേണ്ടതുണ്ട്

കുട്ടികളിൽ സ്വഭാവരൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള ലഭ്യമായ മാർഗങ്ങൾ എല്ലാം മാതാപിതാക്കൾ നടത്തണം എന്നതാണ് പ്രധാനപ്പെട്ട കാര്യം

അടുത്ത കാലത്തായി കുട്ടികളും യുവാക്കളും അക്രമങ്ങളിൽ ഏർപ്പെടുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്. കൊലപാതകപരമ്പരകളിൽ വരെ നമ്മുടെ കുട്ടികളും യുവത്വവും ചെന്നെത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുന്നത്.

ഒന്ന്, ജനിതകമായ കാരണങ്ങൾ കൊണ്ട്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യമുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിലും അത്തരം വ്യക്തിത്വം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളെ വളർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് മാതാപിതാക്കളാണ്. മാതാപിതാളുടെ പല ഘടകങ്ങളും അവസ്ഥകളും കുട്ടികളെ ബാധിക്കാറുണ്ട്. ശരിയായ വിധത്തിൽ നമ്മുടെ കുട്ടികളെ വളർത്തിയില്ലെങ്കിൽ അവർ കുടുംബത്തിനും സമൂഹത്തിനും പ്രയോജനരഹിതരായി തീരും എന്ന് മാത്രമല്ല സമൂഹത്തിന് ശല്യമായും തീരും.

Also Read:

Opinion
തല തകർക്കുന്ന തല്ലുമാലകള്‍... ആരുടെയാണ് കുറ്റം?

രണ്ട്, രക്ഷകർതൃത്വത്തിലെ പിഴവുകളാണ്. മൂല്യബോധവും വ്യക്തിത്വവികസനവും സാമൂഹ്യബോധവും സഹാനുഭൂതിയും എല്ലാം വീടുകളിൽ നിന്ന് തന്നെയാണ് അഭ്യസിപ്പിച്ചുതുടങ്ങേണ്ടത്. കുട്ടികളിലെ ധാർമികതയും പെരുമാറ്റവും ജീവിതവീക്ഷണവും എല്ലാം രക്ഷിതാക്കളുമായുള്ള ബന്ധത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ രക്ഷാകർതൃത്വം തന്നെയാണ് കുട്ടികളിൽ അവരുടെ സ്വഭാവത്തെ ഉരുവാക്കുന്ന പ്രധാന ഘടകം.

ചില രക്ഷിതാക്കൾ കുട്ടികളെ തങ്ങളുടെ വരുതിക്ക് നിർത്താൻ പരിശ്രമിക്കുന്നവരാണ്. അവരെ അനുസരിക്കുക എന്നതിനപ്പുറം തിരിച്ചൊന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്കാണ് ഈ മാതാപിതാക്കൾ കുട്ടികളെ കൊണ്ടുചെന്നെത്തിക്കുക. ഇങ്ങനെയുള്ള കുട്ടികൾ ആദ്യമെല്ലാം അച്ചടക്കം ഉള്ളവരാകുമെങ്കിലും പക്ഷെ പിന്നീട് വളർന്നുവരുമ്പോൾ രക്ഷിതാക്കളോടും അധികാരികളോടുമെല്ലാം ദേഷ്യം വെച്ചുപുലർത്തുന്നവരായിരിക്കും.

Also Read:

DEEP REPORT
അസാധാരണം, ലോകം കാൺകെ സെലൻസ്കിയുമായി ട്രംപിന്റെ 'അടി'; ഓവൽ ഓഫീസിൽ സംഭവിച്ചതെന്ത്?

നിയന്ത്രണമില്ലാത്ത രക്ഷാകർതൃത്വമാണ് കേരളത്തിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നം. രക്ഷിതാക്കൾ കുട്ടികൾക്ക് അമിതമായ സ്നേഹവും വാത്സല്യവും എല്ലാം നൽകും. എന്നാൽ നിയന്ത്രണം ഇല്ലാത്തതിനാൽ ദുശീലങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുള്ളവരായിരിക്കും ഇക്കൂട്ടർ. ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം അപ്പപ്പോൾ ലഭിക്കുന്ന തരത്തിൽ വളർന്നുവന്നവരായിരിക്കും ഇപ്പോളത്തെ ഭൂരിഭാഗം കുട്ടികളും. ഇത് നമ്മുടെ കുട്ടികളുടെ ക്ഷമാശീലത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക. ഇങ്ങനെയുള്ള കുട്ടികൾക്ക് ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾത്തന്നെ ലഭിച്ചില്ലെങ്കിൽ സഹിക്കാൻ പറ്റി എന്ന് വരില്ല. ആ തരത്തിലും നമ്മുടെ കുട്ടികളിൽ അക്രമവാസന ഉണ്ടാകുകയാണ്.

കുട്ടികളുടെ ഒരു കാര്യത്തിലും ഇടപെടാത്ത രക്ഷിതാക്കളുടെ സ്വഭാവവും നല്ലതല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ വളർന്നുവരുന്ന കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായിരിക്കും. പക്ഷെ ബന്ധങ്ങളെയോ വികാരങ്ങളെയോ മാനിക്കാത്ത, മറ്റുള്ളവരെ സ്നേഹിക്കാനറിയാത്തവരായി ഇവർ മാറിത്തീരും.

Also Read:

Economy
ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല; 8.25 ശതമാനം തന്നെ

ഉത്തരവാദിത്വത്തോടെ കുട്ടികളെ വളർത്തേണ്ടതാണ് ശരിയായ രീതി. ഇത്തരം രീതിയിൽ മാതാപിതാക്കൾ കുട്ടികളുമായി ഹൃദയ അടുപ്പമുള്ളവരും കുട്ടികളിൽ നിന്ന് തങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു എന്ന് ബോധ്യമുള്ളവരുമായിരിക്കണം. അത്തരത്തിലൊന്ന് ഉണ്ടായില്ലെങ്കിൽ എന്താകും ഭവിഷ്യത്തെന്ന് കുട്ടികളെ ബോധവാന്മാരാകാൻ ഇവർക്ക് സാധിക്കണം. ശാരീരികമായിട്ടുള്ളതോ, മാനസികമായിട്ടുള്ളതോ ആയ പീഡനങ്ങളല്ല, മറിച്ച് ആനുകൂല്യങ്ങൾ നഷ്ടപ്പെടും എന്ന ബോധ്യമാണ് മാതാപിതാക്കൾ കുട്ടികൾക്ക് നൽകേണ്ടത്.

കുട്ടികളെ മികച്ച വ്യക്തികളാക്കാൻ മാതാപിതാക്കളും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കരുത്തരാക്കാനെന്ന പേരിൽ പലപ്പോഴും മാതാപിതാക്കൾ ചെയ്യുന്ന പല പ്രവൃത്തികളും യഥാർത്ഥത്തിൽ കുട്ടികളെ ദുർബലരാക്കുകയാണ് ചെയ്യുക. കുട്ടികളുടെ മനസ് യാഥാർത്ഥത്തിൽ മാതാപിതാക്കളുടെ പ്രവൃത്തി ഒപ്പിയെടുക്കാൻ തക്ക രീതിയിൽ നിർമിച്ചതാണ്. അതുകൊണ്ടുതന്നെ കുട്ടികൾ കണ്ടും കേട്ടും പഠിക്കുന്നത് തന്നെയായിരിക്കും അവരുടെ സ്വഭാവവും.

മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ കൃത്യമായി നിരീക്ഷിക്കേണ്ടത് അവരുടെ കർത്തവ്യം തന്നെയാണ്. കുട്ടികളുടെ സൗഹൃദം എങ്ങനെയുള്ളതാണെന്നും, അവ ശരിയായതാണോ എന്നും മാതാപിതാക്കൾ കൃത്യമായി അറിഞ്ഞിരിക്കണം. അവ ശരിയല്ല എന്നുണ്ടെങ്കിൽ, അത് തിരിച്ചറിഞ്ഞ് ഇടപെടേണ്ടതും അത്യാവശ്യമാണ്.

കുട്ടികൾ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. സിനിമയിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും, ഇൻഫ്ലുവൻസർമാരിൽ നിന്നെല്ലാം ഇവർ സ്വാധീനിക്കപ്പെടും. അതുകൊണ്ടുതന്നെ കുട്ടികളെ ഇത്തരം കലാപ്രകടനങ്ങളിൽ നിന്നെല്ലാം മാറ്റി നിർത്തേണ്ടത് അനിവാര്യമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇത്രയധികം വളർന്ന കാലത്ത് കുട്ടികൾക്ക് അവ നിഷേധിക്കുകയല്ല വേണ്ടത്, മറിച്ച് അവർ സ്വാധീനിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. കുട്ടികളിൽ സ്വഭാവരൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള ലഭ്യമായ മാർഗങ്ങൾ എല്ലാം മാതാപിതാക്കൾ നടത്തണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.

Content Highlights: How should parenting be done in these times?

To advertise here,contact us