കനൽ വഴി കടന്ന് അവർ നേടിയ വിജയം | WCC

അഭിപ്രായങ്ങൾ ഉറക്കെ വിളിച്ച് പറയുന്ന സ്ത്രീകൾ. അവകാശങ്ങളെയും അനീതികളെ പറ്റിയും വ്യക്തമായ ധാരണയുള്ളവർ, അവരോട് എല്ലാ കാലത്തും സമൂഹത്തിന് ഒരു തരം ഭയമാണ് . അവരെ അകറ്റി നിർത്താനും ഒറ്റപെടുത്താനുമുള്ള പ്രവണതയും ഏറെയാണ്. സിനിമക്കുളിലെയും സിനിമ സംഘടനയ്ക്കുള്ളിലെയും അനീതികളെ ചൂണ്ടികാട്ടുമ്പോൾ തങ്ങളുടെ സിനിമ

അഞ്ച് വർഷങ്ങൾക്ക് മുൻപാണ് മലയാള സിനിമയിലെ അനീതികളും അസമത്വങ്ങളും ചൂണ്ടി കാട്ടി ഡബ്ല്യു സി സി എന്ന സംഘടനയിലെ അംഗങ്ങൾ ഒരു പ്രസ് മീറ്റ് നടത്തുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് തന്റെ സഹപ്രവർത്തകക്ക് നേരിടേണ്ടി വന്ന അനീതിക്കെതിരെ അവർ പ്രതിഷേധിച്ചു. മാധ്യമങ്ങൾക്ക് മുൻപിൽ അവർ ശക്തമായ പ്രസ്താവനകൾ നടത്തി. തങ്ങളുടെ വിയോജിപ്പുകൾ നേരിടുന്ന അനീതികളെ പറ്റിയും അവർ മാധ്യമങ്ങളോട് ഭയരഹിതരായി നിന്ന് സംസാരിച്ചു. അന്നവ ഫെമിനിച്ചികൾ എന്ന മുദ്ര കുത്തപ്പെടുകയൂം ഭീകരമായ കളിയാക്കലുകളും വ്യക്തിത്വ അധിക്ഷേപങ്ങളും അവർ നേരിട്ടു. കോമഡി ഷോകളിൽ വരെ വലിയ ചുവന്ന പൊട്ടുവെച്ച്, വലിയ മൂക്കുത്തിയും അണിഞ്ഞ അതിവികൃതമായ തരത്തിൽ ആ സ്ത്രീകൾ ആക്രമിക്കപ്പെട്ടു. സിനിമയിലെയും പൊതു സമൂഹത്തിലേയും വിഷയങ്ങൾ അവർ ചർച്ച ചെയ്തു. അസമത്വവും വിവേചനവും കുടുംബങ്ങളിൽ നിന്നാരംഭിക്കുന്നു എന്നൊരിക്കൽ റിമ കല്ലിങ്കൽ പറയുകയുണ്ടായി. അന്നവർ തന്റെ വീട്ടിൽ ഭക്ഷണത്തിൽ വരെ തനിക്ക് നേരിട്ട വേർതിരിവിനെ പറ്റി സംസാരിച്ചപ്പോൾ അതിന്റെ ആഴം മനസിലാകാതെയുള്ള ചിലർ അവരെ പരിഹസിച്ചിരുന്നു.

To advertise here,contact us