ഇന്ത്യയിലേക്ക് യുദ്ധക്കപ്പൽ കൊണ്ടുവന്ന ജയനെ നിങ്ങൾക്കറിയുമോ?

ഐഎൻഎസ് വിക്രാന്ത് ഇന്ത്യയിലെത്തിച്ച കൃഷ്ണൻ നായർ, പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ജയൻ

മലയാളികളുടെ നിത്യഹരിത നായകന്‍ ജയന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുകയാണ്. മലയാള സിനിമക്ക് ഉണ്ടായ തീരാനഷ്ടമായിരുന്നു ആ അതുല്യ പ്രതിഭയുടെ വിയോഗം. എന്നാല്‍ അദ്ദേഹത്തെ പറ്റി പലര്‍ക്കും ഇന്നും അറിയാത്ത ഒരു കാര്യമുണ്ട്. കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ സിനിമയിലെത്തും മുന്‍പ് ഉശിരനായ ഒരു നേവി ഉദ്യോഗസ്ഥനായിരുന്നു എന്നതാണത്. മാത്രമല്ല ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ സേവനം അനുഷ്ഠിക്കുക കൂടി ചെയ്തിട്ടുണ്ട് അദ്ദേഹം.

To advertise here,contact us