ഐഫോൺ മുതൽ സ്മാർട്ട് വാച്ച് വരെ വൻ ഓഫറിൽ ബ്ലാക്ക് ഫ്രൈഡേ

കിടിലൻ ഓഫറുകൾ, വമ്പിച്ച ഡിസ്‌കൗണ്ടുകള്‍... ബ്ലാക്ക് ഫ്രൈഡേ കളറാക്കി ഇന്ത്യക്കാർ

എല്ലാവരും ഒരുപോലെ കാത്തിരുന്ന ബ്ലാക്ക് ഫ്രൈഡേ ഇതാ ഇങ്ങ് എത്തികഴിഞ്ഞു. ബിഗ് ഓഫര്‍ വില്‍പ്പനയ്ക്കായി കാത്തിരിക്കുകയാണ് ലോകം മുഴുവനും. ബ്ലാക് ഫ്രൈഡേ.., പേര് അല്‍പം ഡാര്‍ക്ക് ആണെങ്കിലും ഓഫറുകള്‍ കുറച്ച് കളറാണ്. വമ്പന്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ ഇന്ത്യന്‍ വിപണിയിലും ഒരുക്കിയിട്ടുള്ളത്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ്, ക്രോമ തുടങ്ങിയ വമ്പന്‍ കമ്പനികളും അവരുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണോ ലാപ്‌ടോപ്പോ സ്മാര്‍ട്ട് വാച്ചുകളോ ഒക്കെ വില കുറയുമ്പോള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണെങ്കില്‍ ഇതുതന്നെയാണ് മികച്ച സമയം. വമ്പന്‍ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് മികച്ച ഓഫറുമായി വിപണിയിലുള്ളത്.

To advertise here,contact us