വസ്ത്രം മാറ്റിയിട്ടും ആ കാര്യം റിജോ മറന്നു, ബാങ്ക് കവർച്ച പ്രതിയെ പൊക്കിയ പൊലീസ് ബുദ്ധി

ഹിന്ദിയിൽ സംസാരം, വ്യാജ നമ്പർ പ്ലേറ്റ്, മൂന്ന് തവണ വസ്ത്രം മാറൽ, എന്നിട്ടും കള്ളനെ പൊക്കിയ കേരള പൊലീസ്

മുംബൈയിൽ പോയി ബണ്ടി ചോറിനെ അറസ്റ്റ് ചെയ്ത, രാജസ്ഥാനിലും അസമിലുമൊക്കെ പോയി എളുപ്പത്തിൽ കള്ളന്മാരെ 'പൊക്കു'ന്ന ഉദ്യോഗസ്ഥരാണ് നമ്മുടെ കേരള പൊലീസിലുള്ളത്. അവരുടെ രണ്ട് ദിവസത്തെ ശ്രമഫലമാണ് റിജോയുടെ അറസ്റ്റ്. കേരളം ഏറെ ചർച്ച ചെയ്ത കവർച്ചാകേസിൽ പൊലീസ് അക്ഷരാർത്ഥത്തിൽ മുൾമുനയിലായിരുന്നു. ഉറക്കമില്ലാതെയും വീടുകളിലേക്ക് പോകാതെയുമാണ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാനായി ശ്രമിച്ചത്. അവസാനം ഉദ്യോഗസ്ഥരുടെ മിടുക്കിൽ പ്രതി വലയിലാകുകയും ചെയ്തു.

To advertise here,contact us