കാക്ക, 17 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്യുന്ന പക്ഷി!

കാക്കകളുടെ ഓര്‍മ്മയെ കുറിച്ച് ഗവേഷകര്‍ നടത്തിയ ഒരു പഠനം കൗതുകകരമായ ചില കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

ഓര്‍മയുടെ കാര്യത്തില്‍ മിടുക്കന്മാരായ പല പക്ഷികളും മൃഗങ്ങളുമുണ്ട്. പക്ഷേ കാക്ക അക്കാര്യത്തില്‍ അല്‍പ്പം വേറിട്ടുനില്‍ക്കുന്ന പക്ഷിയാണ്. അതുകൊണ്ട് കാക്കയെക്കുറിച്ച് പല ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടുമുണ്ട്. അടുത്തിടെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ഗവേഷകനായ പ്രൊഫസര്‍ ജോണ്‍ മാര്‍സ്ലഫ് നടത്തിയ പുതിയ പഠനം കാക്കകളെ സംബന്ധിച്ച് ഒരു കൗതുകകരമായ അറിവാണ് പകര്‍ന്നുതരുന്നത്. കാക്കകള്‍ 17 വര്‍ഷവും അതിലധികവും അവര്‍ക്കുണ്ടായ മോശം അനുഭവം ഓര്‍ത്തിരിക്കും.

വളരെ രസകരമായാണ് ഗവേഷകര്‍ കാക്കകളെ കുടുക്കി ഈ പഠനത്തിന് വിധേയമാക്കിയത്. 2006ലാണ് പ്രൊഫസര്‍ മാര്‍സ്ലഫും അദ്ദേഹത്തിന്റെ ഗവേഷണ സംഘവും കാക്കയുടെ ഓര്‍മയെക്കുറിച്ചും അതിന് മനുഷ്യനുമായി സംഭവിച്ച അസുഖകരമായ കാര്യങ്ങള്‍ ഓര്‍ക്കാന്‍ കഴിയുമോ എന്നുമുള്ള ഗവേഷണം ആരംഭിച്ചത്. ഇതിനായി മാര്‍സ്ലഫ് ഒരു 'demon' മാസ്‌ക് (മുഖംമൂടി) ധരിച്ച ശേഷം വലവിരിച്ച് കാക്കകളെ കുടുക്കുകയും ചെയ്തു.

Also Read:

Environment
ആനയും സിംഹവുമൊക്കെ മുട്ടുകുത്തും ഈ ആടിന്റെ മുമ്പില്‍

പിന്നീട് ഈ ഗവേഷകര്‍ കാക്കകളെ പിടികൂടി അവയുടെ ചിറകുകളില്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇടുകയും പിന്നീട് അവയെ ഉപദ്രവിക്കാതെ തുറന്നുവിടുകയും ചെയ്തു. പിന്നീട് നടന്ന കാര്യങ്ങള്‍ ആശ്ചര്യമായിരുന്നു. അവര്‍ ധരിച്ച മുഖംമൂടി കാക്കകള്‍ ഓര്‍ത്തിരുന്നു.

മാര്‍സ്‌ലഫും സംഘവും കാക്കകള്‍ ഉള്ള പരിസരത്ത് മുഖംമൂടി ഉപയോഗിക്കുമ്പോഴെല്ലാം പക്ഷികളെല്ലാം അധികം ഉയരത്തിലല്ലാതെ പറക്കുകയും ഉച്ചത്തില്‍ നിലവിളിക്കുകയും മുഖംമൂടി ധരിച്ചയാളെ കൊത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ പ്രതികാരം ആഴ്ചകളോ മാസങ്ങളോ അല്ല വര്‍ഷങ്ങളോളമാണ് നീണ്ടുനില്‍ക്കുന്നത്. 17 വര്‍ഷത്തോളം കാക്കകളുടെ ഉളളില്‍ ഈ ഓര്‍മ്മ ഉണ്ടായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത് .വളരെ സങ്കീര്‍ണ്ണമായ സാമൂഹിക ജീവിതവും വൈജ്ഞാനിക കഴിവുകളും ഉളള സ്മാര്‍ട്ട് ഏവിയന്‍ സ്പീഷ്യസാണ് കാക്കകള്‍. മനുഷ്യരുടെ മുഖങ്ങളും മറ്റും ഓര്‍ക്കുന്നത് കാക്കകളും ഓര്‍മ്മശക്തിയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ മനുഷ്യരാശിയുമായി വര്‍ഷങ്ങളോളം ഇടപെടുമ്പോള്‍ നമ്മുടെ നിഷേധാത്മകമായ ഇടപെടല്‍ മൃഗങ്ങളുടെയും പക്ഷികളുടെയും പെരുമാറ്റത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതുകൊണ്ട് ജീവികളെ കരുണയോടെ പരിഗണിക്കേണ്ടതുണ്ടെന്നും ഗവേഷണഫലം ഓര്‍മ്മിപ്പിക്കുന്നു.

Content Highlights :A study conducted by researchers on the memory of crows points to some interesting facts

To advertise here,contact us