VIDEO: കുഞ്ഞുങ്ങളെ രക്ഷിക്കാൻ സിംഹവുമായി പോരടിച്ച് അമ്മ പുള്ളിപ്പുലി; വീഡിയോ വൈറൽ

തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ അമ്മ പുള്ളിപ്പുലി സിംഹത്തിനെതിരെ പോരാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിലാണ് സംഭവം.

തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ അമ്മ പുള്ളിപ്പുലി സിംഹത്തിനെതിരെ പോരാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിലാണ് സംഭവം. അമ്മ പുള്ളിപ്പുലി തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ സിംഹവുമായി നടത്തുന്ന അതിതീവ്രമായ ഏറ്റുമുട്ടൽ ദമ്പതികളായ കരോളും ബോബും അവരുടെ റേഞ്ചറായ ഗോഡ്‌ലിവിംഗ് ഷൂവും ചേർന്നാണ് ചിത്രീകരിച്ചത്. പിന്നീട് ഇവ‍ർ യുട്യൂബിൽ പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങൾ ആണ് വൈറാലാവുന്നത്.

സംഭവം നടന്ന പ്രദേശത്ത് പുള്ളിപ്പുലിയുടെ കേന്ദ്രമാണെന്ന് ​ഗോഡ്ലിവിംഗിന് അറിയാമായിരുന്നു ഇവിടെ പുള്ളിപ്പുലിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അപ‍ൂ‍ർവ്വ ദൃശ്യം ഇവരെ തേടിയെത്തിയത്. പുള്ളിപ്പുലിയെ കണ്ടെത്താനായുള്ള തിരച്ചിലിനടയിൽ അമ്മ പുള്ളിപ്പുലിയെയും രണ്ട് പുള്ളിപ്പുലി കുഞ്ഞുങ്ങളെയുമാണ് ഇവ‍ർ ആദ്യം കണ്ടത്. ഇതിന് പിന്നാലെയാണ് ഇതിന് സമീപത്ത് ഒരു സിംഹത്തെ ഇവ‍ർ കണ്ടത്. സിംഹം ദൂരെ നിൽക്കുന്ന കാട്ടാനായെ നിരീക്ഷിക്കുകയാണെന്നാണ് ഇവ‍ർ ആദ്യം കരുതിയത്. എന്നാൽ സിംഹം ലക്ഷ്യം വയ്ക്കുന്നത് പുള്ളിപ്പുലിയെ തന്നെയാണെന്ന് താമസിയാതെ ഇവർക്ക് മനസ്സിലായി.

Also Read:

Business
മൊബൈൽ ഭീമന്മാരെ വെല്ലുവിളിക്കാൻ ബിഎസ്എൻഎൽ ലൈവ്ടിവി; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അടക്കം ഇനി സ്വീകരണമുറിയിൽ

കുഞ്ഞുങ്ങളുമായി ഇരിക്കുന്ന പുള്ളിപ്പുലിക്ക് നേരെ സിംഹം പാഞ്ഞടുക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ടുമൃ​ഗങ്ങളും നിലത്ത് കിടന്ന് അതിശക്തമായി തന്നെ പേരടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സിംഹത്തെ കടിച്ചും ചവിട്ടിയും കുതറിയുമെല്ലാം പുള്ളിപ്പുലി ചെറുത്ത് നിൽക്കുന്നുണ്ട്. ഇതിനിടയിൽ സിംഹത്തിൻ്റെ കാലിൽ പുള്ളിപ്പുലി അതിശക്തമായി കടിച്ചത് സിംഹത്തിൻ്റെ ശ്രദ്ധ തെറ്റിക്കുകയും ആ നിമിഷം പുള്ളിപ്പുലി കുഞ്ഞുങ്ങളുമായി രക്ഷപെടുകയുമായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുമായി രക്ഷപെടുകയായിരുന്നു.

അമ്മ പുള്ളിപ്പുലിയുടെ ധീരതയെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചു കൊണ്ട് നിരവധി ഉപയോക്താക്കളാണ് ഈ വീഡിയോയിൽ കമൻ്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ ഏത് ഇനത്തിൽപ്പെട്ടവനായാലും, ഒരു കാര്യം വസ്തുതയായി തുടരുന്നു. അമ്മയുടെ സ്നേഹത്തിന് തുല്യമായി ഒന്നുമില്ല', എന്നാണ് ഒരു ഉപയോക്താവിൻ്റെ കമൻ്റ്. 'അത് ധൈര്യശാലിയായ നിസ്വാർത്ഥ അമ്മ പുള്ളിപ്പുലിയാണ്. അവളും കുഞ്ഞുങ്ങളും സുരക്ഷിതസ്ഥാനത്ത് എത്തിയെന്നറിഞ്ഞതിൽ സന്തോഷം', എന്നായിരുന്നു മറ്റൊരു കമൻ്റ്. 2024 ഒക്ടോബർ 24-ന് പോസ്റ്റ് ചെയ്ത് ഈ വീഡിയോയ്ക്ക് 2 ദശലക്ഷത്തിലധികം വ്യൂവും നിരവധി കമൻ്റുകളുമാണ് ഇതിനകം ലഭിച്ചത്.

Content Highlights: A fearless mother leopard fights off a lioness to protect her cubs in an intense encounter

To advertise here,contact us