പ്രാണി കടിച്ച ഇല കൊണ്ട് ചായ, വില കേട്ടാല്‍ ഞെട്ടും

പലതരത്തിലുള്ള വെറൈറ്റി ചായകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ ചായ അതുക്കും മേലെയാണ്

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി തയ്യാറാക്കുന്നത് മരപ്പട്ടിയുടെ വിസര്‍ജ്യത്തില്‍നിന്നുള്ള കാപ്പിക്കുരു ഉപയോഗിച്ചാണെന്ന് കേട്ടിട്ടില്ലേ. അതുപോലെ പ്രാണികള്‍ കടിച്ച തേയിലയുടെ ഇലകളില്‍ നിന്നുണ്ടാക്കുന്ന ഒരു ചായയുണ്ട്. പ്രാണി കടിച്ച് കേടുവന്ന തേയില ഇലയാണെന്നൊന്നും നോക്കണ്ട. ഒന്നും രണ്ടുമല്ല ഇതിന്റെ വില പതിനായിരങ്ങളാണ്. ഈ തേയിലകളില്‍ നിന്ന് ഉണ്ടാക്കുന്ന ചായയെ ബഗ് ബിറ്റണ്‍ ഊലോങ് ടീ എന്നും ഡോങ് ഡിംഗ് ഊലോങ് ടീ എന്നും വിളിക്കാറുണ്ട്.

തായ്‌വാനിലാണ് ഈ സ്‌പെഷ്യല്‍ ചായ ഉള്ളത്. തായ്‌വാനില്‍ ഏറ്റവും കൂടുതല്‍ ചായ ഉത്പാദിപ്പിക്കുന്ന പ്രദേശമാണ് നാന്റൗവ്. അവിടെയാണ് പ്രാണികടിച്ച ഇലകൊണ്ടുളള ഈ ചായ കൂടുതലായും ഉണ്ടാക്കുന്നത്. സാധാരണ ഗതിയില്‍ എന്തെങ്കിലും പ്രാണികളോ ജീവികളോ ഒക്കെ കടിക്കുന്ന ഒന്നും ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല അല്ലേ. എന്നാല്‍ ഇവിടുത്തെ തേയിലത്തോട്ടങ്ങളില്‍ ടീ ജാസിഡികള്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകതരം പ്രാണികളെ കാണാം. ഇവ തേയിലയുടെ ഇലകളിലെ നീര് ഊറ്റിക്കുടിക്കുകയാണ് ചെയ്യുന്നത്. ഇവ നീരൂറ്റി കുടിക്കുന്ന സമയത്ത് ചെടിയില്‍ ഒരു പ്രത്യേകതരം എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നു. ഈ എന്‍സൈമുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത് തേയിലയ്ക്ക് തേനിന്റെ വാസനയും പഴത്തിന്റെ ടേസ്റ്റും നല്‍കുന്നു. ഈ ഇലകള്‍ ഓക്‌സിഡൈസ് ചെയ്ത് വറുത്താണ് പലതരം ചായകള്‍ക്കുളള പൊടികള്‍ ഉണ്ടാക്കുന്നത്.

Also Read:

Health
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുത്തുവേദനയുണ്ടോ? വിഷമിക്കേണ്ട... പരിഹാരമുണ്ട്

ബഗ് ബിറ്റണ്‍ ഊലോങ് ടീ-ക്ക് 75 ഗ്രാമിന് ഏകദേശം 3000 രൂപയാണ് വില. പ്രാണികള്‍ കടിച്ച ഇലകള്‍ ഓക്‌സിഡൈസ് ചെയ്ത് വറുത്ത് പലതരം പാനിയങ്ങള്‍ ഉണ്ടാക്കുന്നു. മിക്‌സിയാങ് ബ്ലാക് ടീ(പൂര്‍ണ്ണമായും ഓക്‌സിഡൈസ് ചെയ്ത ഇലകള്‍ കൊണ്ട് നിര്‍മ്മിച്ചത്), ഓറിയന്റല്‍ ബ്യൂട്ടി (ഭാഗീകമായി ഓക്‌സിഡൈസ് ചെയ്തതും വറുത്തിട്ടില്ലാത്തതും), കോണ്‍ക്യുബൈന്‍ ടീ (ഭാഗീകമായി ഓക്‌സിഡൈസ് ചെയതതും വറുത്തതും) ഇവയൊക്കെയാണ് പ്രധാനമായും ഉണ്ടാക്കുന്ന ചായകള്‍.

Content Highlights : There is a tea made from insect-bitten tea leaves

To advertise here,contact us