മന്ത്രങ്ങള് തുന്നിച്ചേര്ത്ത ലെഹങ്ക; വൈറലായി ഇഷ അംബാനിയുടെ ചിത്രങ്ങള്

4000 മണിക്കൂറുകളാണ് ഈ ലെഹങ്ക ഒരുക്കാന് വേണ്ടിവന്നത്

കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും വിവാഹം. മുംബൈയിലെ ജിയോ വേള്ഡ് കണ്വെന്ഷന് സെന്ററിലാണ് വിവാഹ ചടങ്ങുകള് നടന്നത്. വിവാഹ ചടങ്ങുകള്ക്കു മുന്നോടിയായി ശിവശക്തി പൂജ നടന്നിരുന്നു. പൂജയില് ഇഷാ അംബാനി ധരിച്ച ലെഹങ്കയിലേക്കാണ് ഏവരുടെയും ശ്രദ്ധ പതിഞ്ഞത്.

ലെഹങ്കയിലെ ഓരോ വര്ക്കുകളും പാരമ്പര്യത്തെ വിളിച്ചോതുന്ന രീതിയിലായിരുന്നു. മരവും അതിനു ചുവട്ടിലെ നന്ദി പ്രതിഷ്ഠയും അമ്പലങ്ങളും, പക്ഷികളുമൊക്കെയാണ് അതില് തുന്നി ചേര്ത്തിരിക്കുന്നത്. ലെഹങ്കയുടെ സ്കര്ട്ടിന്റെ ബോര്ഡറില് ഏതാനും ശ്ലോകങ്ങളും ചേര്ത്തിരിക്കുന്നു. ഭഗവദ് ഗീതയില് നിന്നുമുള്ള വളരെ പ്രശ്തവും അര്ത്ഥവത്തുമായ ശ്ലോകങ്ങളാണത്. മെറൂണ് റെസ്റ്റ് കളറിലുള്ള ഹെവി ഔട്ട്ഫിറ്റാണിത്.

4000 മണിക്കൂറുകളാണ് ഈ ലെഹങ്ക ഒരുക്കാന് വേണ്ടിവന്നത്. ഡല്ഹി വിന്റേജ് കോ എന്ന ഡിസൈനിങ് സ്റ്റുഡിയോയാണ് ഈ ലെഹങ്കയ്ക്കു പിന്നില് പ്രവര്ത്തിച്ചത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കുകളിലാണ് ഇഷ അനന്തിന്റെ ഓരോ വിവാഹ ചടങ്ങിലും പങ്കെടുത്തതെന്ന് ആരാധകര് പറയുന്നു.

To advertise here,contact us