രാധികയുടെ ട്രെന്‍ഡിങ് ട്രെഡീഷണല്‍ വസ്ത്രം; വൈറലായി ചിത്രങ്ങള്‍

റിയ കപൂറാണ് രാധികയുടെ റിസപ്ഷന്‍ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്

അനന്ദ് അംബാനി-രാധിക മെര്‍ച്ചെന്റ് വിവാഹ ആഘോഷങ്ങളില്‍ രാധിക അണിഞ്ഞ എല്ലാ വസ്ത്രങ്ങളും നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ റിസ്പഷന്‍ ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. ട്രെഡീഷണല്‍ മോഡേണ്‍ ഔട്ട്ഫിറ്റുകളുടെ ഒരു സംയോജിത രൂപമെന്ന് പറയാവുന്ന ബോഡികോണ്‍ ഔട്ട്ഫിറ്റാണ് രാധിക തന്റെ വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ ധരിച്ചത്.

ഇതുവരെയുള്ള ചടങ്ങുകളില്‍ രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഔട്ട്ഫിറ്റായിരുന്നു ഇത്. ഡോള്‍സെ ആന്‍ഡ് ഗബാനയുടെ ഗോള്‍ഡന്‍ കോര്‍സെറ്റും അനാമിക ഖന്നയുടെ ഹെവി വര്‍ക്കുകളുള്ള ഷില്ലൗട്ട് സാരിയും ചേര്‍ത്താണ് ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. റിയ കപൂറാണ് രാധികയുടെ റിസപ്ഷന്‍ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

ഡയമണ്ട് ആഭരണങ്ങളാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. ഹെവി ആയിട്ടുള്ള നെക്ലസ്സാണ് അതില്‍ ഹൈലൈറ്റ് ചെയ്തു നില്‍ക്കുന്നത്. ഗോള്‍ഡന്‍ ഔട്ട്ഫിറ്റായതിനാല്‍ തന്നെ ന്യൂഡായിട്ടുള്ള മേക്കപ്പാണ് കൊടുത്തിരിക്കുന്നത്.

To advertise here,contact us