അന്നും ഇന്നും താരം; മേക്കപ്പ് കിറ്റില്‍ മസ്റ്റാണ് ബര്‍ഗണ്ടി ലിപ്സ്റ്റിക്

എന്തുകൊണ്ട് ബര്‍ഗണ്ടി ലിപ്സ്റ്റിക് മേക്കപ്പ് കിറ്റില്‍ വേണം, അത് ധരിക്കേണ്ടതിനുമുണ്ട് പ്രത്യേകതകള്‍

ചുവന്ന നിറത്തിലുളള ലിപ്സ്റ്റിക് ക്ലാസിക് ലുക്ക് നല്‍കുമെന്നതില്‍ സംശയമില്ല. ബര്‍ഗണ്ടി ലിപ്സ്റ്റിക് ബോള്‍ഡ് ലുക്കാണ് നല്‍കുന്നത്. 80തുകളിലെ രേഖയേയോ 90 കളിലെ മാധുരീ ദീക്ഷിതിനേയോ ശ്രദ്ധിച്ചിട്ടുണ്ടോ. ബര്‍ഗണ്ടി ലിപ്സ്റ്റിക് പണ്ടുമുതല്‍ തന്നെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാണ്. ചുവപ്പ്, ബ്രൗണ്‍, പര്‍പ്പിള്‍ ഹ്യൂസ് എന്നിവയുടെ കൂട്ടായ നിറങ്ങള്‍ ആഴത്തിലുള്ള ലുക്കാണ് നല്‍കുന്നത്. 1920 കളില്‍ ഫ്‌ളാപ്പര്‍ ഗേള്‍സാണ് ബര്‍ഗണ്ടി ലിപ്റ്റിക് ട്രെന്‍ഡായി അണിഞ്ഞുതുടങ്ങിയത്. 100 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഫാഷന്‍ ലോകത്ത് സ്ത്രീകള്‍ അണിയാന്‍ ഇഷ്ടപ്പെടുന്ന ഷേഡാണിത്. പക്ഷേ കെട്ടിലും മട്ടിലും ഇന്നതിന് പല മാറ്റങ്ങളും വന്നുവെന്ന് മാത്രം. ഇന്ന് തിളക്കമുള്ളതും മാറ്റ് ഫിനിഷ് ഉള്ളതും, ലിക്വിഡ് രൂപത്തിലുള്ളതുമായ ഒര്‍ജിനാലിറ്റി നല്‍കുന്ന ലിപിസ്റ്റിക്കുകള്‍ വിപണിയിലുണ്ട്. ബ്രൗണ്‍ ബര്‍ഗണ്ടി മുതല്‍ പര്‍പ്പിള്‍ നിറങ്ങളില്‍ വരെ മിക്‌സ് ചെയ്ത നിറങ്ങള്‍ ലഭ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ടോണ്‍ അനുസരിച്ച് ചേരുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ലിപ്സ്റ്റിക് അണിയുന്നത് എങ്ങനെ

ബര്‍ഗണ്ടി പോലുള്ള കടുപ്പമേറിയ നിറങ്ങള്‍ ധരിക്കുമ്പോള്‍ ചുണ്ടുകള്‍ ഷേപ്പായി വരയ്‌ക്കേണ്ടതുണ്ട്. അതിനുവേണ്ടി ഒരു ലിപ് പെന്‍സില്‍ ഉപയോഗിക്കാം.തുടര്‍ന്ന് ലിപ്സ്റ്റിക് അണിയാം.ലിപ്സ്റ്റിക് ഡയറക്ടായി ചുണ്ടിലേക്ക് പുരട്ടരുത്. ഒരു ലിപ് ബ്രഷ് ഉപയോഗിച്ച് ലിപ്സ്റ്റിക് ഇടുന്നതായിരിക്കും കൂടുതല്‍ ഫിനിഷിംഗ് നല്‍കുക. ബര്‍ഗണ്ടി ഷേഡുകള്‍ മുഖത്തിന് ബോള്‍ഡ് ലുക്കും പ്രകാശവും നല്‍കാന്‍ സഹായിക്കും.

Content Highlights :Burgundy Liptic is a must in makeup kit. How to wear it

To advertise here,contact us