കോടികള്‍ വിലമതിക്കുന്ന ഡയമണ്ടില്‍ മക്കളുടെ പേര്; വൈറലായി ഇഷ അംബാനിയുടെ ബാഗ്

ബാഗിനു മുകളിലായി രണ്ട് ഡയമണ്ട് ചാം കസ്റ്റമൈസ് ചെയ്തിട്ടുണ്ട്

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. നിലവില്‍ ഏഴ് കമ്പനികള്‍ക്കാണ് ഇഷ നേതൃത്വം നല്‍കുന്നത്. ഇതില്‍ പല കമ്പനികളും ബിസിനസ് വളര്‍ച്ച അതിവേഗം കൈവരിക്കുകയും ചെയ്തു. നിലവില്‍ റിലയന്‍സ് റീടെയിലിന്റെ എം ഡി കൂടിയാണ് ഇഷ. കോര്‍പറേറ്റ് ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ഈ പെണ്‍കുട്ടിക്ക് സാധിച്ചിട്ടുണ്ട്. റിലയന്‍സ് റീടെയിലിന്റെ എം.ഡി എന്ന നിലയ്ക്കാണ് ഇഷ അറിയപ്പെടുന്നതെങ്കിലും മറ്റ് പല കമ്പനികളുമായും ബന്ധപ്പെട്ട് അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒരു ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഇഷയുടെ ലുക്കും ബാഗുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്റ്റുഡിയോ മൂണ്‍ റേയുടെ ഷിമ്മറിങ് ഗൗണ്‍ അണിഞ്ഞാണ് ഇഷ എത്തിയത്. ഷോള്‍ഡര്‍ ലെസ്സായ ഔട്ട്ഫിറ്റിനൊപ്പം ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. കൂടാതെ ലക്ഷ്വറി ബ്രാന്‍ഡായ ഹെര്‍മിസ് കെല്ലിയുടെ കറുപ്പ് നിറത്തിലുള്ള ലെതര്‍ ബാഗും ഇഷ തിരഞ്ഞെടുത്തിരുന്നു.

ബാഗിനു മുകളിലായി രണ്ട് ഡയമണ്ട് ചാം കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ഇഷയുടെ ഇരട്ട കുട്ടികളുടെ പേരായ ആദ്യ, കൃഷ്ണ എന്നാണ് ഡയമണ്ടില്‍ കൊത്തിയിട്ടുള്ളത്. റെയറായിട്ടുള്ള പിങ്ക് ഡയമണ്ടിലാണ് ആദ്യയുടെ പേര് നല്‍കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ഡയമണ്ടാണ് കൃഷ്ണക്കായി ഉപയോഗിച്ചിരിക്കുന്നത്. കസ്റ്റമൈസ്ഡ് ബാഗ് ചാമുകളുടെ ട്രെന്‍ഡാണ് ഇതോടെ ഇഷ തുടങ്ങി വച്ചിരിക്കുന്നത്.

To advertise here,contact us